'മേരിക്കുട്ടി'യുമായി ജയസൂര്യ എത്തുന്നു
January 11, 2018, 3:17 pm
വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസിലേക്ക് ചേക്കേറിയ താരമാണ് ജയസൂര്യ. ആട്-2 എന്ന ചിത്രത്തിന്റെ ഗംഭീര വിജയം ജയസൂര്യയെ ഒരു സൂപ്പർതാര പരിവേഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായ ആട്-2 ഇപ്പോഴും തീയേറ്ററുകളിൽ ഹൗസ് ഫുള്ളാണ്. ഇപ്പോഴിതാ സുഹൃത്തും സംവിധായകനുമായ രഞ്ജിത്ത് ശങ്കറിനൊപ്പം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ചിരിക്കുകയാണ് ജയസൂര്യ.

'ഞാൻ മേരിക്കുട്ടി' എന്നാണ് പുതിയ ചിത്രത്തിന്റ പേര്. ചിത്രത്തിന്റെ പോസ്റ്റർ താരം തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. പുണ്യാളൻ അഗർബത്തീസ്, സു..സു..സുധീ വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾക്കുശേഷമാണ് ഞാൻ മേരിക്കുട്ടിയുമായി ജയസൂര്യയും രഞ്ജിത്തും എത്തുന്നത്.

കൗതുകമുണർത്തുന്നതാണ് ചിത്രത്തിന്റെ പോസ്‌റ്റർ. സാനിറ്ററി പാഡിനകത്താണ് ഞാൻ മേരിക്കുട്ടി എന്നെഴുതിയിരിക്കുന്നത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ പുണ്യാളൻ സിനിമാസ് റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിലെ നായികയോ, മറ്റ് താരങ്ങളോ തീരുമാനമായിട്ടില്ല.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ