രജനിയുടെ അവസാന സിനിമ യുവ സംവിധായകനൊപ്പം
January 11, 2018, 3:08 pm
തെന്നിന്ത്യയിലെ ഏറ്റവും ചൂടുള്ള വിഷയമാണ് സ്റ്റൈൽ മന്നൻ രജനീകാന്തും രാഷ്ട്രീയ പ്രവേശനവും. താൻ രാഷ്ട്രീയത്തിലിറങ്ങുന്നതായും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനി പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശഭരിതരായി. അതിനു പിന്നാലെയാണ് താൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാൻ പോകുന്നുവെന്ന് താരം അറിയിച്ചത്. ഷങ്കറിന്റെ യന്തിരൻ 2.0യാകും രജനിയുടെ അവസാന ചിത്രമെന്നാണ് സിനിമാ ലോകം വിലയിരുത്തിയത്.

എന്നാൽ, അതല്ല ഒരു യുവസംവിധായകനൊപ്പമാകും രജനി രാഷ്ട്രീയത്തിലിറങ്ങും മുൻപുള്ള സിനിമ അഭിനയിക്കുക. രജനിയും സംവിധായകനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാകുമത്. സംവിധായകൻ മറ്റാരുമല്ല, പാ. രഞ്ജിത്ത്. കബാലി, കാല കരികാലൻ എന്നീ ചിത്രങ്ങൾക്കു ശേഷമാണ് രജനിയും പാ. രഞ്ജിത്തും ഒന്നിക്കുക. ദളിത് രാഷ്ട്രീയത്തിനു പ്രാമുഖ്യം നൽകുന്ന വിഷയമായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നും അറിയുന്നു.

കാലയുടെ ചിത്രീകരണം പൂർത്തിയായി വരുന്ന വേളയിൽ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥാ ജോലികളിലേക്ക് കടന്നിരിക്കുകയാണ് പാ. രഞ്ജിത്ത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് നിർമ്മിക്കുന്ന കാല കരികാലൻ ഈ വർഷം അവസാനം റിലീസിനെത്തും. ആ സമയത്തു തന്നെയാകും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഏപ്രിലിലാണ് ഷങ്കറിന്റെ യന്തിരൻ 2.0 തിയേറ്ററുകളിലെത്തുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ