ഒടിയനിൽ അമിതാഭ് ബച്ചനും
January 11, 2018, 3:10 pm
2018ൽ മോഹൻലാൽ ആരാധകരുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ. ചിത്രത്തിനായി 18 കിലോ ഭാരം കുറച്ച് മോഹൻലാൽ എത്തിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ചിത്രത്തിൽ അമിതാഭ് ബച്ചനുണ്ടാകുമെന്ന് ആദ്യം വാർത്തകൾ വന്നെങ്കിലും പിന്നീട് അണിയറ പ്രവർത്തകർ അത് നിഷേധിച്ചിരുന്നു. എന്നാൽ, ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം തുടങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കേ ചിത്രത്തിൽ ബിഗ് ബിയുണ്ടെന്ന വാർത്തകളാണ് വരുന്നത്.

ഒടിയന് പശ്ചാത്തല സംഗീതം ഒരുക്കുന്ന സാം സി.എസ് ആണ് ബിഗ് ബിയുമുണ്ടെന്ന സൂചന ഇപ്പോൾ നൽകിയിരിക്കുന്നത്. സാം കഴിഞ്ഞ ദിവസം ഒടിയനെക്കുറിച്ച് ഒരു ട്വിറ്റർ പോസ്റ്റ് ഇട്ടിരുന്നു. ''ഒടിയൻ മാണിക്യന് പശ്ചാത്തല സംഗീതം ഒരുക്കാനുള്ള സമയം അടുത്തു വരികയാണ്. സ്ഥിരം ചെയ്യുന്നതു പോലെ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ഭാഗങ്ങൾക്ക് സംഗീതം നൽകുന്നതിനു പകരം വിക്രം വേദയിലേതു പോലെ തിരക്കഥ നോക്കി പശ്ചാത്തല സംഗീതം ഒരുക്കുകയാണ്'' എന്നാണ് സാം കുറിച്ചത്. ആ കുറിപ്പ് മോഹൻലാൽ, വി.എ ശ്രീകുമാർ, പ്രകാശ് രാജ് എന്നിവർക്കൊപ്പം അമിതാഭ് ബച്ചനും ടാഗ് ചെയ്തിരുന്നു. അതോടു കൂടിയാണ് ചിത്രത്തിൽ ബിഗ് ബിയുണ്ടെന്ന അഭ്യൂഹത്തിന് ആക്കം കൂടിയത്. കാണ്ടഹാർ, ആഗ് എന്നീ ചിത്രങ്ങളിൽ മോഹൻലാലും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ