ലണ്ടൻ മെട്രോയിൽ സുപ്രിയക്കൊപ്പം കറങ്ങി പൃഥ്വിയുടെ ന്യൂ ഇയർ ആഘോഷം
January 11, 2018, 3:41 pm
ലണ്ടനിൽ ഭാര്യ സുപ്രിയക്കൊപ്പമായിരുന്നു യുവതാരം പൃഥ്വിരാജിന്റെ ഇത്തവണത്തെ ന്യൂയർ ആഘോഷം. ഇരുവരും ഹോളിഡേ അടിച്ച് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പൃഥ്വി തന്നെയാണ് തന്റെ ആരാധകർക്കായി പങ്കുവച്ചത്. ലണ്ടനിൽ നിന്നും മെട്രോ ട്രെയിനിൽ പോകുമ്പോൾ എടുത്ത ചിത്രത്തിന് 'തിരിച്ചറിയപ്പെടാതിരിക്കുന്നതിന്റെ ചെറിയ സന്തോഷങ്ങൾ' എന്നാണ് താരം അടിക്കുറിപ്പ് നൽകിയത്.

ക്രിസ്‌തുമസ് റിലീസിനെത്തിയ വിമാനമാണ് പൃഥ്വി നായകനായി അവസാനമിറങ്ങിയ ചിത്രം. പിന്നാലെ റോഷ്‌നി ദിനകറിന്റെ മൈ സ്‌റ്റോറി, അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമ, രണം എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് 2018ൽ ഇറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങൾ.

ഇതിന് പുറമെ, പൃഥ്വിരാജിന്റെ സംവിധാന സംരംഭത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ചിത്രീകരണവും ഈ വർഷം ആരംഭിക്കുമെന്നാണ് സൂചന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ