സർക്കാരിനെതിരെ സംസാരിച്ചു, ചെെനയിൽ ക്രിസ്‌ത്യൻ പള്ളി തകർത്തു
January 11, 2018, 8:40 pm
ബീജിംഗ്: കമ്മ്യൂണിസ്റ്റ് സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ചെെനയിലെ ക്രിസ്‌ത്യൻ പള്ളി അധികൃതർ തകർത്തു. ഷാം സി പ്രവിശ്യയിലെ ഗോൾഡൻ ലാംപ്‌സ്‌റ്റാന്റ് പള്ളിയാണ് തകർക്കപ്പെട്ടത്. മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് പൊലീസാണ് പള്ളി തകർത്തതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.

മതസ്വാതന്ത്ര്യം രാജ്യത്ത് ഹനിക്കപ്പടുന്നുവെന്ന ആരോപണം നിലനിൽക്കെ പ്രശസ്‌ത പള്ളി തകർത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് തകർക്കപ്പെട്ടുന്ന രണ്ടാമത്തെ പള്ളിയാണ് ഗോൾഡൻ ലാംപ്‌സ്‌റ്റാന്റ്. കഴിഞ്ഞ മാസം ഷാം സി പ്രവിശ്യക്ക് സമീപമുള്ള ഷി വാംഗ് ഗ്രാമത്തിലെ ഏക കത്തോലിക് പള്ളി തകർത്തിരുന്നുവെന്ന് ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

2009ലും നൂറിലധികം വരുന്ന പൊലീസും കൊള്ളക്കാരും ചേർന്ന് പള്ളി തകർക്കുകയും ബൈബിളുകൾ കൊള്ളയടിക്കുകയും ചെയ്‌തിരുന്നു. 60 ദശലക്ഷം ക്രിസ്‌ത്യാനികൾ ചൈനയിലുള്ളതായാണ് കണക്കുകൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ