നാല് എം.എൽ.എമാരുടെ കണ്ണട വില 1.81 ലക്ഷം രൂപ!
January 12, 2018, 8:31 am
രാഹുൽ ചന്ദ്രശേഖർ
കോട്ടയം: മന്ത്രി കെ.കെ. ശൈലജ 27,000 രൂപയുടെ കണ്ണടയാണ് വാങ്ങിയതെങ്കിൽ നാല് ഭരണപക്ഷ എം.എൽ.എമാർ വാങ്ങിയ കണ്ണടകൾക്ക് ശരാശരി 45,000 രൂപ വില വന്നു. ഇതുവഴി സർക്കാർ ഖജനാവിന് ആകെ ചെലവായത് 1.81 ലക്ഷം രൂപ!

നിയമപരമായി തെറ്റില്ലെങ്കിലും സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഭരണപക്ഷ എം.എൽ.എമാർ ധൂർത്ത് നടത്തിയെന്ന് ആക്ഷേപമുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എം.എൽ.എമാർ ചികിത്സാ ചെലവ് ഇനത്തിൽ കൈപ്പറ്റിയ തുക സംബന്ധിച്ച വിവരാവകാശ രേഖയിലാണ് കണ്ണടകൾക്കായി ഇത്രയും രൂപ റീ ഇമ്പേഴ്സ് ചെയ്ത വിവരമുള്ളത്. സി.പി.ഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആർ.എസ്.പി (ലെനിനിസ്റ്റ് ) നേതാവായ കോവൂർ കുഞ്ഞുമോനും ജൂൺ 30ന് പണം കൈപ്പറ്റി. എ.എം. ആരിഫിന് മാർച്ച് 15നും ആംഗ്ളോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസിന് മേയ് 17 നും പണം കിട്ടി.

കണ്ണട കണക്കിങ്ങനെ
ചിറ്റയം ഗോപകുമാർ- 48,000 രൂപ
കോവൂർ കുഞ്ഞുമോൻ- 44,000
ജോൺ ഫെർണാണ്ടസ്- 45,700
എ.എം. ആരിഫ്- 43,800
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ