അ​​​രു​​​ണാ​​​ച​​​ലി​​​ലേ​​​ക്ക് വ​​​രൂ മ​​​ല​​​യാ​​​ളി​​​ക​​​ളേ...
January 12, 2018, 12:43 am
എം വി ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥ്
കൊ​ച്ചി: അ​റി​യ​പ്പെ​ടാ​ത്ത അ​രു​ണാ​ചൽ​പ്ര​ദേ​ശി​നെ കേ​ര​ളീ​യർ​ക്ക് പ​രി​ച​യ​പ്പെ​ടാം. ഇ​ന്ന​ലെ കൊ​ച്ചി​യിൽ ആ​രം​ഭി​ച്ച ആ​റാ​മ​ത്തെ ഇ​ന്ത്യ ഇ​ന്റർ​നാ​ഷ​ണൽ ട്രാ​വൽ​മാർ​ട്ടിൽ അ​രു​ണാ​ചൽ ടൂ​റി​സം വ​കു​പ്പും ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തിൽ നി​ന്ന് ധാ​രാ​ളം അ​ന്വേ​ഷ​ണ​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​വണ കൊ​ച്ചി​യിൽ എ​ത്തി​യ​തെ​ന്ന് ടൂ​റി​സം വ​കു​പ്പ് ഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സർ ത​കോം കെന '​കേ​ര​ള​കൗ​മു​ദി​'​യോ​ട് പ​റ​ഞ്ഞു.
മ​ല​യാ​ളി​കൾ​ക്ക് പു​തു​മ​കൾ നി​റ​ഞ്ഞ​യി​ട​മാ​ണ് അ​രു​ണാ​ചാൽ പ്ര​ദേ​ശ്. അ​വി​ടു​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ 13 ല​ക്ഷം മാ​ത്രം. ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലെ ജ​ന​സാ​ന്ദ്രത 13. കേ​ര​ള​ത്തി​ലെ ജ​ന​സാ​ന്ദ്രത 859.
അ​രു​ണാ​ച​ലി​ന്റെ 80 ശ​ത​മാ​ന​വും വ​ന​മാ​ണ്. ഒാ​രോ മേ​ഖ​ല​യി​ലും വ്യ​ത്യ​സ്ത മ​ര​ങ്ങ​ളും വ്യ​ത്യ​സ്ത വ​ന്യ​ജീ​വി​ക​ളു​മാ​ണ്. ബു​ദ്ധ​മ​ത​ക്കാ​രും ക്രി​സ്ത്യാ​നി​ക​ളും ഹി​ന്ദു​ക്ക​ളും മ​ത​മി​ല്ലാ​ത്ത​വ​രും പാർ​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് അ​രു​ണാ​ചൽ പ്ര​ദേ​ശ്.
ഇ​വി​ടേ​ക്ക് പ്ര​വേ​ശി​ക്കാൻ ഇ​ന്ത്യ​ക്കാ​ര​നാ​യാ​ലും പ്ര​ത്യേക പാ​സ് എ​ടു​ക്ക​ണം. ആ​ധാർ കാർ​ഡോ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷൻ തി​രി​ച്ച​റി​യൽ കാർ​ഡോ ഉ​ണ്ടെ​ങ്കിൽ എ​ളു​പ്പ​മാ​യി.
അ​രു​ണാ​ചൽ പ്ര​ദേ​ശിൽ ചൈ​ന​യു​ടെ അ​വ​കാശ വാ​ദ​ത്തോ​ടു​ള്ള ചോ​ദ്യ​ത്തി​ന് കെ​ന​യു​ടെ മ​റു​പ​ടി ഇ​താ​യി​രു​ന്നു. ജ​ന​ങ്ങൾ ഒ​രി​ക്ക​ലും ചൈ​ന​യു​ടെ ഭാ​ഗ​മാ​കാൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഭാ​ഷാ​ഭേ​ദം ഉ​ണ്ടെ​ങ്കി​ലും ഞ​ങ്ങൾ വർ​ഷ​ങ്ങ​ളാ​യി സം​സാ​രി​ക്കു​ന്ന​ത് ഹി​ന്ദി​യാ​ണ്. അ​രു​ണാ​ച​ലി​ന്റെ ജൈ​വ​വൈ​വി​ദ്ധ്യ​ത്തിൽ നോ​ട്ട​മി​ട്ടാ​ണ് ചൈന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത്. ജ​നത ഇ​ത് ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കാൻ പോ​വു​ന്നി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​​​ന്ത്യ ഇ​​​ന്റർ​​​നാ​​​ഷ​​​ണൽ ട്രാ​​​വൽ​​​മാർ​​​ട്ടി​​​ന് തു​​​ട​​​ക്ക​​​മാ​​​യി
കൊ​ച്ചി: ഇ​ന്ത്യ ഇ​ന്റർ​നാ​ഷ​ണൽ ട്രാ​വൽ​മാർ​ട്ടി​ന് ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇൻ​ഡോർ സ്റ്റേ​ഡി​യ​ത്തിൽ ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. വി​വിധ സം​സ്ഥാന ടൂ​റി​സം വ​കു​പ്പു​ക​ളും വി​ദേശ രാ​ജ്യ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യിൽ 120​ല​ധി​കം പ്ര​തി​നി​ധി സം​ഘ​ങ്ങ​ളു​ടെ പ​വി​ലി​യ​നു​ക​ളു​ണ്ട്. സ്പി​യർ ട്രാ​വൽ മീ​ഡിയ ആൻ​ഡ് എ​ക്‌​സി​ബി​ഷൻ​സാ​ണ് മേ​ള​യു​ടെ സം​ഘാ​ട​കർ.
കേ​ര​ള​ത്തിൽ നി​ന്നു​ള്ള യാ​ത്രി​കർ​ക്ക് വി​നോ​ദ, ബി​സി​ന​സ് യാ​ത്രാ സാ​ദ്ധ്യ​ത​ക​ളും ബ​ഡ്ജ​റ്റും ഫി​നാൻ​സിം​ഗും നേ​രി​ട്ട​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണ് പ​വി​ലി​യ​നു​കൾ നൽ​കു​ന്ന​തെ​ന്ന് സ്പി​യർ ട്രാ​വൽ മീ​ഡിയ ഡ​യ​ര​ക്ടർ രോ​ഹി​ത് ഹം​ഗൽ വാർ​ത്താ​സ​മ്മേ​ള​ന​ത്തിൽ പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ന് പു​റ​മെ ആൻ​ഡ​മാൻ ആൻ​ഡ് നി​ക്കോ​ബാർ, പ​ഞ്ചാ​ബ്, ബോ​ഡൊ​ലാൻ​ഡ് ഛ​ത്തീ​സ്ഗ​ഢ്, ഗോ​വ, ജ​മ്മു കാ​ശ്മീർ , കർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, രാ​ജ​സ്ഥാൻ , ഗു​ജ​റാ​ത്ത്, മ​ദ്ധ്യ​പ്ര​ദേ​ശ്, ഡൽ​ഹി, ഹി​മാ​ചൽ​പ്ര​ദേ​ശ്, ഉ​ത്തർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ബം​ഗാൾ തു​ട​ങ്ങിയ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​വ​ലി​യ​നു​കൾ ഉ​ണ്ട്.
രാ​വി​ലെ 11 മ​ണി മു​തൽ വൈ​കി​ട്ട് 7 വ​രെ​യാ​ണ് സ​ന്ദർ​ശന സ​മ​യം. പ്ര​വേ​ശ​നം സൗ​ജ​ന്യം. മേള നാ​ളെ സ​മാ​പി​ക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ