മും​​​ബയ് തു​​​റ​​​മു​​​ഖ​​​ത്തെ ക​​​പ്പൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി കൊ​​​ച്ചി ക​​​പ്പൽ​​​ശാ​​​ല​​​യ്ക്ക്
January 12, 2018, 12:44 am
കൊ​ച്ചി: മും​ബ​യ് തു​റ​മുഖ ട്ര​സ്റ്റി​ന്റെ ക​പ്പൽ അ​റ്റ​കു​റ്റ​പ്പ​ണി സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പും നേ​തൃ​ത്വ​വും കൊ​ച്ചി ക​പ്പൽ​ശാല ഏ​റ്റെ​ടു​ത്തു. ഇ​തു സം​ബ​ന്ധി​ച്ച് കൊ​ച്ചി ക​പ്പൽ​ശാ​ലും മും​ബെ​യ് പോർ​ട്ട് ട്ര​സ്റ്റു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തിൽ ഒ​പ്പു​വ​ച്ചു. മും​ബാ​യ് തു​റ​മു​ഖ​ത്തെ ഇ​ന്ദിര ക​പ്പൽ​ത്തു​റ​യി​ലെ സൗ​ക​ര്യ​ങ്ങൾ ഉ​പ​യോ​ഗി​ച്ച് പ്രൊ​ഫ​ഷ​ണൽ രീ​തി​യിൽ ക​പ്പ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​കൾ​ക്ക് കൊ​ച്ചി ക​പ്പൽ​ശാല സം​വി​ധാ​ന​മൊ​രു​ക്കും. ഇ​ത് വാ​ണി​ജ്യ, പ്ര​തി​രോധ മേ​ഖ​ല​കൾ​ക്ക് മു​തൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ധാ​ര​ണാ​പ​ത്രം ന​ട​പ്പാ​കു​ന്ന​തോ​ടെ ഇ​ന്ദിര ഡോ​ക്കി​ലെ ക​പ്പൽ അ​റ്റ​കു​റ്റ​പ്പ​ണി സൗ​ക​ര്യ​ങ്ങൾ വി​പു​ല​മാ​ക്കും. ഫ്ലോ​ട്ടിം​ഗ് ഡ്രൈ ഡോ​ക്കും ഉ​ണ്ടാ​കും. അ​തു​വ​ഴി ക​പ്പൽ അ​റ്റ​കു​റ്റ​പ്പ​ണി​കൾ കൂ​ടു​തൽ എ​ളു​പ്പ​മാ​കും.
മും​ബെ​യ് തു​റ​മു​ഖ​ത്തെ ഹ്യൂ​ഗ്സ് ഡ്രൈ ഡോ​ക്ക് 1914 ൽ നിർ​മി​ച്ച​തും പ​ടി​ഞ്ഞാ​റൻ തീ​ര​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലു​പ്പ​മു​ള്ള ഡ്രൈ ഡോ​ക്കു​ക​ളിൽ ഒ​ന്നു​മാ​ണ്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക​പ്പൽ അ​റ്റ​കു​റ്റ​പ്പ​ണി കേ​ന്ദ്ര​മാ​യി മും​ബെ​യെ ഉ​യർ​ത്തു​ക​യാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​പ്പ​ലു​ട​മ​കൾ​ക്ക് മി​ക​ച്ച സേ​വ​നം നൽ​കാൻ ക​ഴി​യു​മെ​ന്ന് കൊ​ച്ചി ക​പ്പൽ​ശാല അ​ധി​കൃ​തർ പ​റ​ഞ്ഞു.
1982 ൽ ക​പ്പൽ നിർ​മാ​ണം ആ​രം​ഭി​ച്ച കൊ​ച്ചി ക​പ്പൽ​ശാല രാ​ജ്യ​ത്തെ മുൻ​നിര ക​പ്പൽ നിർ​മാ​ണ​ശാ​ല​യാ​ണ്. യു​ദ്ധ ക​പ്പ​ലു​ക​ളു​ടെ​യ​ട​ക്കം അ​റ്റ​കു​റ്റ​പ്പ​ണി​കൾ നിർ​വ​ഹി​ച്ച ക​പ്പൽ​ശാല ടാ​ങ്ക​റു​ക​ളു​ടെ​യും ഓ​യിൽ റി​ഗ്ഗു​ക​ളു​ടെ​യും യാ​ത്ര​ക​പ്പ​ലു​ക​ളു​ടെ​യും നിർ​മാ​ണം മി​ക​ച്ച രീ​തി​യിൽ പൂർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യൻ നാ​വി​ക​സേ​ന​യു​ടെ ഡ്രൈ ഡോ​ക്ക് റി​പ്പ​യർ ന​ട​ത്തു​ന്ന ഒ​രേ​യൊ​രു സ്ഥാ​പ​നം കൂ​ടി​യാ​ണ് കൊ​ച്ചി ക​പ്പൽ​ശാ​ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ