ദീ​പി​ക​യു​ടെ അ​ടു​ത്ത സു​ഹൃ​ത്ത് രൺ​വീ​റ​ല്ല
January 12, 2018, 3:02 pm
ഒ​ഴി​വു​സ​മ​യ​ങ്ങ​ളിൽ ത​ന്റെ പ്രി​യ​പ്പെ​ട്ട​വർ​ക്കൊ​പ്പം ഇ​രി​ക്കാ​നും നാ​ടു​ചു​റ്റാ​നും എ​ല്ലാം ദീ​പിക പ​ദു​കോ​ണി​ന് ഇ​ഷ്ട​മാ​ണ്. പ്രി​യ​പ്പെ​ട്ട​വർ എ​ന്നു പ​റ​യു​മ്പോൾ കാ​മു​കൻ രൺ​വീർ സിം​ഗി​നെ​ക്കു​റി​ച്ച​ല്ല പ​റ​യു​ന്ന​ത്, ദീ​പി​ക​യ്ക്ക് കു​ടും​ബം ക​ഴി​ഞ്ഞേ മ​റ്റെ​ന്തും ഉ​ള്ളൂ. വീ​ട്ടു​കാ​രു​മാ​യു​ള്ള അ​ടു​പ്പം പ​ല​പ്പോ​ഴും ദീ​പിക തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. ത​ന്റെ ത​ളർ​ച്ച​യിൽ അ​വ​രെ​ങ്ങ​നെ താ​ങ്ങാ​യി നി​ന്നി​ട്ടു​ണ്ട് എ​ന്ന​തെ​ല്ലാം പല അ​ഭി​മു​ഖ​ങ്ങ​ളി​ലും ദീ​പിക വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി​താ​വ് പ്ര​കാ​ശ് പ​ദു​ക്കോൺ മ​കൾ​ക്ക​യ​ച്ച ക​ത്ത് വാ​യി​ച്ച​വ​രു​ടെ​യെ​ല്ലാം ക​ണ്ണു​നി​റ​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​വണ ദീ​പിക ത​ന്റെ സു​ഹൃ​ത്തി​നെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. അ​ത് മ​റ്റാ​രു​മ​ല്ല,​ സ​ഹോ​ദ​രി അ​നി​ഷ​യാ​ണ്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ദീ​പിക സ​ഹോ​ദ​രി​യെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യ​ത്. സ​ഹോ​ദ​രി​യും താ​നും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും ദീ​പിക പ​ങ്കു​വ​ച്ചു. ഇ​രു​വ​രും സ്വ​ന്തം താ​ത്പ​ര്യ​ത്തിൽ തി​ര​ഞ്ഞെ​ടു​ത്ത മേ​ഖ​ല​ക​ളി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും. ത​ങ്ങൾ​ക്ക് മാ​താ​പി​താ​ക്കൾ എ​ല്ലാ​വിധ സ്വാ​ത​ന്ത്ര്യ​ങ്ങ​ളും നൽ​കി​യി​ട്ടു​ണ്ടെ​ന്നും ദീ​പിക പ​റ​യു​ന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ