മോഹൻലാലിന്റെ സമർപ്പണത്തെ വാനോളം പുകഴ്ത്തി അനുഷ്‌ക
January 12, 2018, 3:08 pm
ലാലേട്ടന്റെ പുതിയ മാറ്റം മലയാള സിനിമാ പ്രവർത്തകർക്ക് മാത്രമല്ല അന്യഭാഷാ താരങ്ങളും പ്രചോദനമായിട്ടുണ്ട്. മോഹൻലാലിന്റെ രൂപമാറ്റത്തെ പ്രശംസിച്ച് ഇപ്പോൾ തെന്നിന്ത്യൻ സുന്ദരി അനുഷ്​ക ഷെട്ടിയാണ് രംഗത്ത് എത്തിയത്. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെ അനുഷ്​ക പ്രശംസിച്ചത്.

ഭാഗ്മതിയ്ക്ക് വേണ്ടി വലിയ രൂപമാറ്റം വരുത്തിയാണ് അനുഷ്​ക എത്തിയത്. കഥാപാത്ര പൂർത്തികരണത്തിനായി ചിത്രത്തിൽ സൈസ് സീറോ ആയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അനുഷ്​ക മറുപടി നൽകിയത്. 'തന്റെ ഈ പ്രയത്‌നങ്ങൾക്ക് ഒരുപാട് പേർ പ്രചോദനമായിട്ടുണ്ട്. ഹിന്ദിയിൽ ആമിർ ഖാൻ, തെലുങ്കിൽ പ്രഭാസ്, തമിഴിൽ വിക്രം, മലയാളത്തിൽ മോഹൻലാൽ എന്നിവരാണ്. മോഹൻലാൽ നടത്തിയ മേക്ക് ഓവർ ഒരിക്കലും പറയാതിരിക്കാൻ കഴിയില്ല.

അദ്ദേഹത്തിന് 56 കഴിഞ്ഞെന്നാണ് എന്റെ അറിവ്, ഈ പ്രായത്തിലും ഒരു യുവനടൻ മാത്രം ചെയ്യാൻ സാധ്യതയുള്ള എല്ലാ റിസ്​കും അദ്ദേഹം വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പുതിയ രൂപമാറ്റം താൻ കണ്ടിട്ടില്ല എന്ന് അവതാരിക പറഞ്ഞപ്പോൾ അത് എന്തായാലും കാണണം എന്നായിരുന്നു അവതാരികയോട് അനുഷ്​ക പറഞ്ഞത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ