തരൂരിനെ ഉപദ്രവിക്കാൻ അർണാബിന്റെ കൽപന: മാദ്ധ്യമപ്രവർത്തകൻ രാജിവച്ചു, അഭിനന്ദിച്ച് തരൂ‌ർ
January 12, 2018, 8:44 pm
തിരുവനന്തപുരം: പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടിവിയിൽ നിന്നും രാജിവച്ച യുവ മാദ്ധ്യമപ്രവർത്തകനെ അഭിനന്ദിച്ച് ശശി തരൂർ എം.പി രംഗത്തെത്തി. ഫേസ്ബുക്കിൽ മാദ്ധ്യമപ്രവർത്തകനായ ദീപു അബി വർഗീസിനൊപ്പമുള്ള സെൽഫിയോടൊപ്പമാണ് ശശി തരൂർ തന്റെ പ്രതികരണം അറിയിച്ചത്.

തിരുവനന്തപുരം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിനിടെ ശശി തരൂരിനെ ഉപദ്രവിക്കണമെന്ന കർശന നിർദ്ദേശമായിരുന്നു ചാനൽ അധികൃതരിൽ നിന്നും ദീപുവിന് ലഭിച്ചത്. ഇതിനു ശേഷമാണ് ഇദ്ദേഹം രാജിവച്ചത്. താൻ അന്ന് പെരുമാറിയതിന് മാപ്പ് പറയാനുമാണ് ദീപു എത്തിയതെന്നും ഇത് തന്നെ സ്‌പർശിച്ചെന്നും തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ മാന്യതയെ അഭിനന്ദിക്കുന്നു. മാദ്ധ്യമപ്രവർത്തനത്തിന്റെ പേരിൽ ചെയ്‌തു കൂട്ടാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ ആദർശവാൻമാരായ നിരവധി മാദ്ധ്യമപ്രവർത്തകരെ ഇതിൽ നിന്ന് പിന്നോട്ടടിപ്പിക്കും. മാദ്ധ്യമ സ്ഥാപനങ്ങളുടെ ഉടമകൾക്ക് മനസാക്ഷിയില്ലെന്നും തരൂർ പറഞ്ഞു. ധാർമ്മികതയും മാന്യതയുമാണ് അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളെന്നും പണത്തിന് വേണ്ടി അവ ഉപേക്ഷിക്കുക എന്നത് ഭൂരിഭാഗം പേർക്കും പ്രയാസമാണെന്നും തരൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ