ചെെന ശക്തരായിരിക്കാം, എന്നാൽ നമ്മൾ ദുർബ്ബലരല്ല: കരസേന മേധാവി
January 12, 2018, 9:13 pm
ന്യൂഡൽഹി: ചെെനയുടെ ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത് പറ‌ഞ്ഞു. ചൈന ശക്തരായിരിക്കാം. എന്നാൽ നാം ദുർബ്ബലരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാസ, ജൈവ, റേഡിയോളജിക്കൽ, ന്യൂക്ളിയർ ആയുധങ്ങളിൽ നിന്നുള്ള ഭീഷണി ആശങ്കയുളവാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചൈനയുടെ പ്രകോപനം കണക്കിലെടുത്ത് വടക്കൻ അതിർത്തിയിലായിരിക്കും സേന ശ്രദ്ധ കേന്ദ്രീകരിക്കുക. സേനയ്‌ക്കുള്ള പടക്കോപ്പുകളുടെ നീക്കം ഉറപ്പാക്കണം. പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് വടക്കൻ അതിർത്തിയിലേക്ക് സേനയെ എത്തിക്കാനും കഴിയണം. അതിർത്തിയിൽ പട്രോളിംഗ് ശക്തിപ്പെടുത്തും. അതിർത്തി ഭേദിക്കാൻ ശത്രുവിനെ അനുവദിക്കില്ല. രാസ, ജൈവ, റേഡിയോളജിക്കൽ, ന്യൂക്ളിയർ ആയുധങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്.

വടക്കു കിഴക്കൻ അതിർത്തിയിൽ ജോലി ചെയ്യുന്ന ജവാൻമാർക്ക് ബുള്ളറ്റ് പ്രൂഫ് ഹെൽമറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു. ചൈനീസ് സേന മികച്ചതാണ്. അതിനനുസരിച്ച് നമ്മളുംതയ്യാറെടുക്കണം. കാശ്‌മീരിലും ഇക്കൊല്ലം വടക്കൻ അതിർത്തിയിലെ ബാരാമുള്ള, പറ്റാൻ, ഹദ്‌വാര, കുപ്‌വാര, സോപോർ, ലോലാബ് താഴ്‌വര, ബന്ദിപൂർ തുടങ്ങിയ മേഖലകളിലായിരിക്കും സേന ശ്രദ്ധ കേന്ദ്രീകരിക്കുക. തിരിച്ചടി കിട്ടിയതോടെ പാക് സൈന്യം വെടിനിറുത്തലിന് സന്നദ്ധമായിട്ടുണ്ടെന്നും സേനാ മേധാവി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ