ക്യാപ്‌റ്റന്റെ ടീസറെത്തി, വി.പി സത്യനായി നിറഞ്ഞാടി ജയസൂര്യ
January 12, 2018, 9:46 pm
മലയാളികളുടെ അഭിമാനമായിരുന്ന, ഫുട്ബോൾ ഇതിഹാസം വി.പി സത്യന്റെ ജീവിതം സിനിമയാകുന്നുവെന്ന വാർത്ത കായിക പ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജനപ്രിയ നായകൻ ജയസൂര്യ സത്യനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നു എന്നറിഞ്ഞതോടെ ആവേശം ഇരട്ടിയായി. ക്യാപ്‌റ്റൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധിഖിന്റെ സംവിധാന സഹായിയായിരുന്ന പ്രജേഷ് സെൻ ആണ്. ഒടുവിൽ ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നു. ഒരു മിനിറ്റോളം നീണ്ടു നിൽക്കുന്ന ടീസറിൽ സത്യനായി നിറഞ്ഞാടുകയാണ് ജയസൂര്യ. ചിത്രം നിർമ്മിക്കുന്നത് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ടി.എൽ ജോർജ് ആണ്.മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്‌റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്നു വി.പി. സത്യൻ. ചിത്രത്തിൽ മൂന്നു ഗെറ്റപ്പുകളിലാകും ജയസൂര്യ എത്തുക. കായിക താരങ്ങൾ അടക്കം നിരവധി പ്രശസ്‌തരായ വ്യക്തികൾ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ