ബില്ല് അടയ്‌ക്കാത്തതിന്റെ പേരിൽചികിത്സ നിഷേധിക്കരുത്: ബോംബെ ഹെെക്കോടതി
January 12, 2018, 11:50 pm
മുംബയ്: ബില്ലടയ്ക്കാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രിയിൽ തടഞ്ഞു വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി. ബോംബെ ഹെെക്കോടതിയാണ് ചരിത്രപ്രധാനമായ ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെ കുറിച്ചും പൗരന്മാർ ബോധവന്മാരായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.സി.ധർമധിക്കാരി, ഭാരതി ദാങ്‍ക്‌രെ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്.

എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ബില്ലടയ്ക്കാൻ സാധിക്കാത്തവരെയും അവരുടെ കുടുംബത്തെയും ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കാൻ സർക്കാർ നയരൂപീകരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

തങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കാൻ ആശുപത്രികൾക്ക് നിയമത്തിന്റെ വഴി തേടാമെന്നും കോടതി നിർദേശിച്ചു. ബില്ലടയ്ക്കാത്തതിനെത്തുടർന്ന് രോഗികളെ രണ്ട് സ്വകാര്യ ആശുപത്രികൾ തടഞ്ഞുവച്ച സംഭവത്തിൽ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ