സ​​​മാ​​​ന്തര സ്വർണ വി​​​പ​​​ണി ശ​​​ക്തം; സർ​​​ക്കാ​​​രി​​​ന് ന​​​ഷ്‌​​​ടം കോ​​​ടി​​​കൾ
January 13, 2018, 12:35 am
അ​​​നിൽ​​​കു​​​മാർ ശർ​​​മ്മ
കൊ​ച്ചി: നി​യമ വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ച്ച് സം​സ്ഥാ​ന​ത്ത് '​സ​മാ​ന്ത​ര' റീ​ട്ടെ​യിൽ സ്വർണ വ്യാ​പാ​രം കൊ​ഴു​ക്കു​ന്നു. സർ​ക്കാ​രി​ന് നി​കു​തി​യി​ന​ത്തിൽ ന​ഷ്‌​ട​മാ​കു​ന്ന​താ​ക​ട്ടെ കോ​ടി​ക​ളും. വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ന്റെ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള 7,000​ത്തോ​ളം സ്വർ​ണ​ക്ക​ട​കൾ സം​സ്ഥാ​ന​ത്തു​ണ്ട്. ഇ​വർ പ്ര​തി​വർ​ഷം 600 കോ​ടി​യോ​ളം രൂപ നി​കു​തി​യും നൽ​കു​ന്നു. എ​ന്നാൽ, ഇ​വർ​ക്ക് ല​ഭി​ക്കേ​ണ്ട ക​ച്ച​വ​ട​ത്തി​ന്റെ 20 ശ​ത​മാ​നം വ​രെ അ​ന​ധി​കൃത റീ​ട്ടെ​യിൽ ക​ച്ച​വ​ട​ക്കാർ ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി സർ​ക്കാർ ഖ​ജ​നാ​വി​ലെ​ത്താ​തെ ചോ​രു​ന്ന​താ​ക​ട്ടെ പ്ര​തി​വർ​ഷം 150 കോ​ടി​യോ​ളം രൂ​പ!
കേ​ര​ള​ത്തി​ന്റെ സ്വർണ നിർ​മ്മാണ ഹ​ബ്ബായ തൃ​ശൂർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് '​സ​മാ​ന്ത​ര' റീ​ട്ടെ​യിൽ സ്വർണ വ്യാ​പാ​രം. സം​സ്ഥാ​ന​ത്ത് 3,000​ത്തോ​ളം സ്വർ​ണാ​ഭ​രണ നിർ​മ്മാ​താ​ക്ക​ളു​ണ്ട്. ഇ​വ​രിൽ മു​ന്തി​യ​പ​ങ്കും സ​മാ​ന്തര റീ​ട്ടെ​യിൽ വ്യാ​പാ​രം ന​ട​ത്തു​ന്നു​ണ്ട്. വ്യ​വ​സായ വ​കു​പ്പിൽ നി​ന്നു​മാ​ത്രം ല​ഭി​ച്ച ലൈ​സൻ​സ് ഉ​പ​യോ​ഗി​ച്ച് സ്വർ​ണാ​ഭ​രണ നിർ​മ്മാ​ണ​വും മൊ​ത്ത വ്യാ​പാ​ര​വും ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​ട​നി​ല​ക്കാർ മു​ഖേന അ​ന​ധി​കൃത ക​ച്ച​വ​ട​വും ന​ട​ത്തു​ന്ന​ത്. ജു​വ​ല​റി ഷോ​റൂ​മു​കൾ​ക്ക് സ​മാ​ന​മാ​യി ആ​ഭ​ര​ണ​ങ്ങൾ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ട്ടി​ത്ത​ന്നെ​യാ​ണ് വി​ല്‌​പ​ന. 916 മാർ​ക്കോ ആ​കർ​ഷക ഡി​സൈ​നോ ഇ​ല്ലെ​ങ്കി​ലും വി​ല​ക്കു​റ​വി​ന്റെ പിൻ​ബ​ല​ത്തിൽ അ​ന​ധി​കൃത വ്യാ​പാ​രം കൊ​ഴു​ക്കു​ന്നു.
സ​മാ​ന്തര ക​ച്ച​വ​ടം നി​യ​മാ​നു​സൃത ക​ച്ച​വ​ട​ത്തെ ബാ​ധി​ച്ച​തി​നാൽ സം​സ്ഥാ​ന​ത്തെ ചെ​റു​കിട സ്വർണ വ്യാ​പാ​രി​കൾ സ്വർ​ണ​ത്തി​ന്റെ പ്ര​തി​ദിന ബോർ​ഡ് റേ​റ്ര് (​വി​ല്‌​പന വി​ല) കു​റ​ച്ചു കാ​ണി​ക്കാ​നും നിർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്. ത​മി​ഴ്‌​നാ​ട് ഉൾ​പ്പെ​ടെ​യു​ള്ള മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ല​യേ​ക്കാൾ 100 രൂ​പ​യോ​ളം കു​റ​ച്ചാ​ണ് കേ​ര​ള​ത്തി​ലെ വി​ല്‌​പ​ന. ഉ​ദാ​ഹ​ര​ണ​ത്തി​ന്, നി​കു​തി​യും പ​ണി​ക്കൂ​ലി​യും ഉൾ​പ്പെ​ടെ ഗ്രാ​മി​ന് 2,800 രൂപ വി​ല​യു​ണ്ടെ​ങ്കിൽ ചെ​റു​കിട വ്യാ​പാ​രി​കൾ കേ​ര​ള​ത്തിൽ ഈ​ടാ​ക്കു​ന്ന​ത് 2,700 രൂ​പ​യാ​ണ്.
സ​മാ​ന്തര വി​പ​ണി​യെ നേ​രി​ടാൻ വൻ​കിട സ്വർണ വ്യാ​പാ​രി​കൾ വ​ലിയ ഓ​ഫ​റു​കൾ പ്ര​ഖ്യാ​പി​ച്ച​തും ചെ​റു​കി​ട​ക്കാർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. ഇ​തു മ​റി​ക​ട​ക്കാ​നും ബോർ​ഡ് വില കു​റ​യ്‌​ക്കേ​ണ്ട അ​വ​സ്ഥ സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ക​യാ​ണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ