മമ്മൂട്ടിയുടെ മാസ്റ്റർപീസ് 40 കോടി ക്ലബിൽ
January 13, 2018, 9:01 am
ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ് 40 കോടി ക്ലബിൽ ഇടംപിടിച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ റോയൽ സിനിമാസാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്. ലോകമൊട്ടാകെ നടന്ന 13000 ഷോകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 50 കോടി ക്ലബിൽ കയറിയ ഗ്രേറ്റ് ഫാദറിന് ശേഷം ഒരു മമ്മൂട്ടി ചിത്രം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. റിലീസ് ദിവസം 5.1 കോടി നേടി ആദ്യ ദിനത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന റെക്കാഡും മാസ്റ്റർപീസ് സ്വന്തമാക്കിയിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിൽ കോളേജ് പ്രൊഫസറുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മുകേഷ്, ഉണ്ണി മുകുന്ദൻ, മക്ബൂൽ സൽമാൻ, ഗോകുൽ സുരേഷ് ഗോപി, വരലക്ഷ്മി ശരത് കുമാർ, പൂനം ബജ്വ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. 103 കേന്ദ്രങ്ങളിൽ മാസ്റ്റർ പീസിന്റെ പ്രദർശനം തുടരുകയാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ