ശ്രാവൺ മുകേഷിന്റെ കല്യാണത്തിൽ ദുൽഖറിന്റെ പാട്ട്
January 13, 2018, 9:07 am
മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകനാകുന്ന കല്യാണം എന്ന ചിത്രത്തിനായി ദുൽഖർ സൽമാന്റെ പാട്ട്. കല്യാണത്തിലെ ദൃദംഗപുളകിതായി എന്ന് തുടങ്ങുന്ന ഗാനമാണ് ദുൽഖർ ആലപിച്ചത്. എ.ബി.സി.ഡി, മംഗ്ലീഷ്, ചാർലി, സി.ഐ.എ, പറവ എന്നീ ചിത്രങ്ങൾക്കായാണ് ദുൽഖർ മുമ്പ് പിന്നണി പാടിട്ടുള്ളത്. നവാഗതനായ പ്രകാശ് അലക്സാണ് കല്യാണത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. രാജീവ് നായരുടേതാണ് വരികൾ. ബിജു മേനോൻ നായകനായ സാൾട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന കല്യാണത്തിൽ മുകേഷും ശ്രീനിവാസനുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ശ്രീനിവാസനാണ് ശ്രാവൺ മുകേഷിന്റെ അച്ഛൻ വേഷത്തിൽ. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആർ. നായർ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം ബിനേന്ദ്ര മേനോനും എഡിറ്റിംഗ് സൂരജ് ഇ.എസുമാണ് നിർവഹിക്കുന്നത്. വയ ഫിലിംസിന്റെയും ശ്രീ സത്യ സായി ആർട്സിന്റെയും ബാനറിൽ രാജേഷ് നായർ, കെ.കെ. രാധാമോഹൻ, ഡോ. ടി.കെ. ഉദയഭാനു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ