വിദ്യാബാലൻ ഇന്ദിരാ ഗാന്ധിയാകും
January 13, 2018, 9:11 am
ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ, ബോളിവുഡ് താരം വിദ്യാ ബാലൻ വെള്ളിത്തിരയിൽ അവതരിപ്പിക്കും. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷിന്റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് വിദ്യാബാലൻ അഭിനയിക്കുന്നത്.

ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ താൻ ഏറെ സന്തോഷിക്കുന്നു എന്നാണ് ഇതേക്കുറിച്ച് വിദ്യയുടെ പ്രതികരണം. അടിയന്തിരാവസ്ഥയും തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലും ഇന്ദിരാഗാന്ധിയുടെ വ്യക്തിജീവിതത്തിലും ഉണ്ടായ സംഭവവികാസങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയുടെ വേഷത്തിലെത്തുന്നത് അക്ഷയ് ഖന്നയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ