ഫഹദ് ഫാസിൽ ഗുണ്ട; വിജയ് സേതുപതി പൊലീസ്
January 13, 2018, 9:21 am
വ്യത്യസ്തമായ അഭിനയം കൊണ്ട് മലയാളി പ്രേക്ഷകരെ കീഴടക്കിയ ഫഹദ് ഫാസിലും തമിഴിന്റെ സ്വന്തം വിജയ് സേതുപതിയും നേർക്കുനേർ എത്തുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിജയ് സേതുപതി പൊലീസ് ഓഫീസറുടെയും ഫഹദ് ഗുണ്ടയുടെയും വേഷമാണ് അവതരിപ്പിക്കുന്നത്. ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പർ ഡീലക്സിലും ഫഹദും വിജയ് സേതുപതിയും ഒന്നിച്ചഭിനയിക്കുന്നുണ്ട്.

അതേസമയം തെന്നിന്ത്യൻ താരങ്ങളായ അരവിന്ദ് സ്വാമിയും ചിമ്പുവും ഫഹദിന്റെ സഹോദരന്മാരായാണ് മണിരത്നം ചിത്രത്തിൽ എത്തുക. ഇരുവരും ഗുണ്ടകളായി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. സീനിയർ താരങ്ങളായ പ്രകാശ് രാജും ജയസുധയുമാണ് ഈ സഹോദരങ്ങളുടെ അച്ഛനമ്മമാരെ അവതരിപ്പിക്കുന്നത്. ജ്യോതികയും ഐശ്വര്യ രാജേഷുമാണ് നായികമാർ. തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് പ്രഖ്യാപനം മുതൽ ആരാധക ശ്രദ്ധ നേടിയ ചിത്രമാണിത്.

എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം: സന്തോഷ് ശിവൻ, എഡിറ്റിംഗ്: ശ്രീകർ പ്രസാദ്. മണിരത്നത്തിന്റെ നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസാണ് നിർമ്മാണം. കാർത്തി നായകനായ കാട്ര് വെളിയിടൈയാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ മണിരത്നം ചിത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ