'അത് ചെയ്യരുതെന്ന് പലരും പറഞ്ഞു'
January 13, 2018, 11:12 am
സിനിമാജീവിതവുമായി ബന്ധപ്പെട്ട് പല സംവിധായകർക്കും നിറയെ പറയാനുണ്ടാകും. ഇഷ്ടപ്പെട്ട ഒരു പാട്ട് ഹിറ്റായതിന് ശേഷം അത് ചിത്രീകരിച്ചാൽ എന്തു സംഭവിക്കുമെന്ന് മനസ്സ് തുറക്കുകയാണ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ. മഞ്ജിമ മോഹൻ അരങ്ങേറ്റം കുറിച്ച അച്ചം എൻപത് മടമയടാ എന്ന ചിത്രത്തിലെ തള്ളിപ്പോകാതെ എന്ന ഹിറ്റ് ഗാനത്തിന്റെ പിന്നാമ്പുറ കഥയാണ് ഗൗതം പറഞ്ഞിരിക്കുന്നത്. ഗാനം ചിട്ടപ്പെടുത്തിയ ശേഷം പല തവണ അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റിച്ചെയ്യാമെന്ന് എ.ആർ റഹ്മാൻ പറഞ്ഞു. എന്നാൽ, പാട്ട് ഇഷ്ടപ്പെട്ട സംവിധായകൻ അത് തന്നെ മതിയെന്ന് ഉറപ്പിച്ച് പാട്ടു റിലീസ് ചെയ്തു. പുറത്തിറങ്ങിയ ഗാനം ആളുകൾ ഏറ്റെടുത്തു. പിന്നീട്, രണ്ടുമാസത്തിന് ശേഷമാണ് ഗാനം ചിത്രീകരിച്ചത്. ആ സമയത്ത് ആളുകൾ സ്വീകരിച്ച ഗാനത്തിന് ഇപ്പോഴുള്ള വിഷ്വലുകൾ ഉപയോഗിക്കരുതെന്ന് പലരും സംവിധായകനെ ഉപദേശിച്ചു. എന്നാൽ, തിരക്കഥയെ അടിസ്ഥാനപ്പെടുത്തിയ ഗാനമായതു കൊണ്ട് തന്റെ തീരുമാനം മാറ്റേണ്ട എന്നായിരുന്നു സംവിധായകന്റെ തീരുമാനം. ചിമ്പു നായകനായ ചിത്രം തീയേറ്ററിൽ പരാജയപ്പെട്ടെങ്കിലും ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ