ആരാധകന്റെ കാലിൽ വീണ് സൂര്യ
January 13, 2018, 11:15 am
താനാ സേർന്ത കൂട്ടത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ തന്റെ കാലിൽ വീണ ആരാധകരുടെ കാലിൽ തിരികെ വീണ് നടൻ സൂര്യ. താരത്തോടുള്ള ആരാധന മൂത്ത് സദസിൽ നിന്ന് ഓടിയെത്തി കാലിൽ വീണ ആരാധകനെ തടഞ്ഞ സൂര്യ തിരിച്ച് കാലു വണങ്ങിയാണ് മറുപടി നൽകിയത്. സ്റ്റേജിൽ ഓടിക്കയറിയ ആരാധകരിൽ ഒരാൾ ആദ്യം സൂര്യയുടെ കാലിൽ തൊട്ടു. ഉടൻതന്നെ സൂര്യ ആരാധകന്റെ കാലിൽ തൊട്ടു. തൊട്ടുപിന്നാലെ മറ്റൊരു ആരാധകനും സൂര്യയുടെ കാലിൽ തൊട്ടു. അയാളുടെ കാലിലും സൂര്യ തൊട്ടു.ഞാനും നിങ്ങളിലൊരാൾ തന്നെയെന്ന് പറഞ്ഞാണ് ആരാധകന്റെ കാലിൽ സൂര്യ മുത്തമിട്ടത്. ഇത് കണ്ട് സദസ് ഒരു നിമിഷം തരിച്ചിരുന്നു. പരിപാടിയുടെ അവതാരകരും ഞെട്ടി നിന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.സെന്തിൽ, വിഘ്നേഷ് ശിവൻ, കീർത്തി സുരേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചിത്രം ഇന്നലെ തീയേറ്ററുകളിലെത്തി. കുറേ കാലത്തിന് ശേഷം സൂര്യ സാധാരണക്കാരനായി വേഷമിട്ട ചിത്രമാണ് താനാ സേർന്തകൂട്ടം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ