സണ്ണി ലിയോണിന്റെ പിൻഗാമി മിയ ഖലീഫയല്ല, അതുക്കും മേലെ!
January 13, 2018, 11:22 am
1995 ൽ രംഗീല പോലുള്ള സിനിമകൾ കൊണ്ട് ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച സംവിധായകനാണ് രാം ഗോപാൽ വർമ്മ. തന്റെ കാഴ്ചപ്പാടുകൾ സിനിമയാക്കിയാൽ സെൻസർ ബോർഡിന്റെ അനുമതി കിട്ടില്ലെന്ന് പറഞ്ഞ് ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ച് യൂ ട്യൂബിലൂടെ പുറത്തെത്തിച്ച് ഭരണകൂടത്തെ വെല്ലുവിളിക്കാൻ ധൈര്യംകാട്ടിയ സംവിധായകൻ. ഒരു സിനിമ നിർമ്മിച്ച് പുറത്തിറക്കണമെങ്കിൽ സെൻസർ ബോർഡിന്റെ പിന്തുണ വേണം. മാത്രമല്ല സിനിമയിൽ സെക്സും വയലൻസും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ സെൻസർ ബോർഡ് ഇടപ്പെട്ട് അവ നീക്കും. അതിനാൽ തനിക്ക് സിനിമയിൽ സ്വാതന്ത്ര്യം ലഭിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു സംവിധായകൻ വ്യത്യസ്ത മാർഗം സ്വീകരിച്ചിരുന്നത്.

ഇപ്പോൾ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു സിനിമയുമായിട്ടാണ് രാം ഗോപാൽ വർമ്മയുടെ വരവ്.ബോളിവുഡിലെ പ്രമുഖ സംവിധായകനായ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്യാൻ പോവുന്ന ഏറ്റവും പുതിയ സിനിമയാണ് ഗോഡ്, സെക്സ് ആൻഡ് ട്രൂത്ത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമ ഇത്തിരി കുഴപ്പം പിടിച്ചതാണ്. അശ്ലീല സിനിമകളിലെ നായികയായിരുന്ന മിയാ മാൽകോവയാണ് ചിത്രത്തിലെ നായികയാവുന്നത്. നടി താൻ രാം ഗോപാൽ വർമ്മയുടെ സിനിമയിൽ അഭിനയിക്കുന്ന കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. തന്നെ സിനിമയിലേക്ക് ക്ഷണിച്ചതിനുള്ള നന്ദിയും നടി ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിരുന്നു. സണ്ണി ലിയോണിന് ശേഷം ഇന്ത്യൻ സിനിമയിലേക്കെത്തുന്ന പോൺ താരം കൂടിയാണ് മിയാ മാൽകോവ. സിനിമയിൽ നിന്നും പുറത്ത് വന്ന പോസ്റ്ററുകൾ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. നടി പൂർണ നഗ്നനായി നിൽക്കുന്നതും ഇരിക്കുന്നതും മറ്റുമാണ് പോസ്റ്ററിലുള്ളത്. ഒപ്പം സംവിധായകനും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.പോസ്റ്ററുകൾ വന്നതിന് ശേഷം ജനുവരി 16 ന് രാവിലെ 9 മണിക്ക് സിനിമയിൽ നിന്നും പുതിയ ട്രെയിലർ വരുമെന്നാണ് റിപ്പോർട്ടുകൾ.

പ്രമുഖ പോൺതാരം മിയ ഖലീഫ ഒമർ ലുലുവിന്റെ ചിത്രത്തിലൂടെ മലയാളത്തിലേക്ക് വരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. സണ്ണിയ്ക്ക് പിൻഗാമിയായി മിയ ഖലീഫ ഇന്ത്യൻ സിനിമയിലെത്തുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ, ആ വാർത്ത തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. എന്തായാലും സണ്ണി ലിയോണിന് ശേഷം ഇന്ത്യൻ സിനിമയിലേക്കെത്തുന്ന മിയ മാൽകോവയ്ക്ക് മികച്ച സ്വീകരണം പ്രേക്ഷകരിൽ നിന്ന് ലഭിക്കുമെന്നാണ് സംവിധായകനും കൂട്ടരും കരുതുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ