വീണ്ടും മീര? മഞ്ജുവിന് വെല്ലുവിളി
January 13, 2018, 11:30 am
മീരാ ജാസ്മിന്റെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. അടുത്തുതന്നെ പ്രിയതാരത്തെ വീണ്ടും വെള്ളിത്തിരയിൽ കാണാനാവും. ഫെബ്രുവരിയോടെ പുതിയ ചിത്രത്തിന്റെ പണി ആരംഭിക്കുമെന്ന് മീരയോട് അടുത്ത വൃത്തം കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. 2016ൽ പുറത്തിറങ്ങിയ പത്തുകൽപനകൾ ആയിരുന്നു മീര ജാസ്മിൻ ഒടുവിൽ ചെയ്ത ചിത്രം.

അതേസമയം, മീര ജാസ്മിന്റെ വരവ് ആരാധക ലോകം മറ്റൊരു രീതിയിലാണ് കാണുന്നത്. മീര, മഞ്ജു വാര്യർക്ക് ഒരു മത്സരം കാഴ്ച വയ്ക്കുമെന്നാണ് കണക്കു കൂട്ടൽ. മഞ്ജുവും മീരയും ലോഹിതദാസ് തിരക്കഥയെഴുതിയ സിനിമകളിലൂടെ പുറത്തു വന്ന താരങ്ങളാണ്. മഞ്ജുവിന്റെ തേരോട്ടത്തിന് കടിഞ്ഞാണിടാൻ സിനിമാലോകത്ത് നിന്നുള്ളവർ തന്നെയാണ് നിർബന്ധിച്ച് മീരയെ കൊണ്ടുവരുന്നതെന്ന് ഒരു ഓൺലൈൻ മാധ്യമം പറയുന്നു. മഞ്ജു വാര്യർ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന കാലത്താണ് മീര സിനിമയിലേക്ക് വരുന്നത്. പിന്നീട്, മഞ്ജുവിനെ പോലെ അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കമുള്ള നിരവധി ചിത്രങ്ങളിൽ നായികയാവുകയും നാഷണൽ അവാർഡ് വരെ സ്വന്തമാക്കുകയും ചെയ്തു മീര. പത്തു കൽപ്പനകളിൽ മീര അവതരിപ്പിച്ചത് ഒരു പൊലീസ് കഥാപാത്രമായിരുന്നു. അതേ സമയത്ത് തന്നെയാണ് മഞ്ജുവിന്റെ പൊലീസ് കഥാപാത്രമുള്ള വേട്ട പുറത്തു വന്നതും. പക്ഷേ, ഇരു ചിത്രങ്ങളും തീയേറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്തായാലും അടുത്ത ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെ താരറാണിപ്പട്ടം സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മീര.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ