മ​​​ല​​​ബ​​​ന്ധം -​​​കാ​​​ര​​​ണ​​​വും പ​​​രി​​​ഹാ​​​ര​​​വും
January 13, 2018, 11:49 am
ആ​ധു​നിക കാ​ല​ഘ​ട്ട​ത്തിൽ സർ​വ​സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് മ​ല​ബ​ന്ധം. ഓ​രോ​രു​ത്ത​രി​ലും മ​ല​ശോ​ധ​ന​യു​ടെ ത​വണ സ്വാ​ഭാ​വി​ക​മാ​യി വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. പ്ര​ത്യേക അ​സു​ഖ​ങ്ങ​ളു​ടെ ഭാ​ഗ​മ​ല്ലാ​തെ ത​ന്നെ ദി​വ​സേന ര​ണ്ടോ മൂ​ന്നോ ത​വണ മ​ല​ശോ​ധന ഉ​ള്ള​വ​രും ആ​ഴ്ച​യിൽ മൂ​ന്ന് ത​വണ മാ​ത്രം മ​ല​ശോ​ധന ഉ​ള്ള​വ​രും ഉ​ണ്ട്. വ്യ​ക്തി​ക​ളു​ടെ ശാ​രീ​രിക പ്ര​കൃ​തി​ക്ക് അ​നു​സ​രി​ച്ചാ​ണ് ഇ​ങ്ങ​നെ​യു​ള്ള വ്യ​ത്യാ​സം ക​ണ്ടു​വ​രു​ന്ന​തെ​ന്ന് ആ​യുർ​വേദ ശാ​സ്ത്രം പ​റ​യു​ന്നു. വാ​ത​പ്ര​കൃ​തി​യു​ള്ള​വ​രിൽ ക്രൂ​ര​കോ​ഷ്ടം ആ​യ​തി​നാൽ മ​ല​ശോ​ധന കൃ​ത്യ​മ​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള​തും പ​ല​പ്പോ​ഴും ആ​ഴ്ച​യിൽ മൂ​ന്നോ നാ​ലോ ത​വണ മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ.

പി​ത്ത​പ്ര​കൃ​തി​ക്കാ​രിൽ മൃ​ദു​കോ​ഷ്ട​മാ​യ​തി​നാൽ ത​ന്നെ ദി​വ​സേന ര​ണ്ടോ മൂ​ന്നോ ത​വണ മ​ല​ശോ​ധന സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​യി​രി​ക്കും. കഫ പ്ര​കൃ​ത​ക്കാ​രിൽ മ​ദ്ധ്യ​കോ​ഷ്ട​മാ​യ​തി​നാൽ ദി​വ​സേന മ​ല​ശോ​ധന ഉ​ണ്ടാ​വും. ഓ​രോ വ്യ​ക്തി​യു​ടെ​യും സ്വാ​ഭാ​വക രീ​തി​യിൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മ​ല​ശോ​ധ​ന​യു​ടെ ത​വണ കു​റ​യു​ന്ന അ​വ​സ്ഥ​യെ​യാ​ണ് മ​ല​ബ​ന്ധം എ​ന്ന് പ​റ​യു​ന്ന​ത്. സാ​മാ​ന്യ​മാ​യി ഒ​രാ​ഴ്ച​യിൽ മൂ​ന്ന് ത​വ​ണ​യിൽ കു​റ​വ് മ​ല​ശോ​ധന മാ​ത്രം ഉ​ണ്ടാ​യാൽ ആ അ​വ​സ്ഥ​യെ മ​ല​ബ​ന്ധം എ​ന്ന് നിർ​വ​ചി​ക്കാം.

മ​ല​വി​സർ​ജ്ജ​നം കൃ​ത്യ​മാ​യി ന​ട​ത്തു​വാൻ ക​ഴി​യാ​ത്ത​തി​നോ​ടൊ​പ്പം മ​ലം വ​ള​രെ ക​ട്ടി​പി​ടി​ച്ചി​രി​ക്കു​ക, മ​ല​വി​സർ​ജ്ജ​ന​ത്തി​ന് വ​ള​രെ​യ​ധി​കം ആ​യാ​സ​പ്പെ​ടു​ക, വ​യ​റി​നു​ള്ളിൽ അ​സ്വ​സ്ഥത തോ​ന്നു​ക, മ​ല​വി​സർ​ജ്ജ​നം പൂർ​ണ​മാ​യി​ല്ല എ​ന്ന തോ​ന്നൽ ഉ​ണ്ടാ​വുക തു​ട​ങ്ങി​യ​വ​യൊ​ക്കെ മ​ല​ബ​ന്ധ​ത്തിൽ ഉ​ണ്ടാ​വാം.

ത​ല​വേ​ദ​ന, വ​യ​റു​പെ​രു​ക്കം, മ​ല​ദ്വാ​രം നി​റ​ഞ്ഞി​രി​ക്കു​ന്ന​താ​യു​ള്ള തോ​ന്നൽ, ന​ടു​വ് വേ​ദന തു​ട​ങ്ങിയ ല​ക്ഷ​ണ​ങ്ങ​ളും മ​ല​ബ​ന്ധ​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ണ​പ്പെ​ടു​ന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ