ചീഫ് ജസ്‌റ്റിസിനെ മാറ്റുകയല്ല ലക്ഷ്യം: ജ.കുര്യൻ ജോസഫ്
January 13, 2018, 12:01 pm
കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ തത്‌സ്ഥാനത്ത് നിന്ന് നീക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് ജസ്‌റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. കേസുകൾ തീരുമാനിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളിൽ സുതാര്യത വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സുപ്രീം കോടതിയുടെ ഭരണസംവിധാനത്തിനെതിരെ വാർത്താസമ്മേളനം വിളിച്ച് പരസ്യമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് കുര്യൻ ജോസഫിന്റെ പ്രതികരണം.

നീതിക്കും നീതിപീഠത്തിനുമായി നിലകൊള്ളുകയാണ് ജഡ്ജിയെന്ന നിലയിൽ ചെയ്തത്. ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ കോടതിക്ക് കഴിയുംയ ഇതോടെ കാര്യങ്ങൾ സുതാര്യമാകുമെന്നാണു പ്രതീക്ഷയെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ