മുംബയിൽ ഹെലികോപ്ടർ തകർന്ന് മൂന്ന് മരണം, കാണാതായവരിൽ രണ്ട് മലയാളികളും
January 13, 2018, 2:28 pm
മുംബയ്: ഒ.എൻ.ജി.സിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടർ കടലിൽ തകർന്ന് വീണ് മൂന്നു പേർ മരിച്ചു. രണ്ട് മലയാളികളടക്കം നാലു പേരെ കാണാതായി. എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ.ബാബു എന്നിവരാണ് കാണാതായ മലയാളികൾ. ഇവരും രണ്ടു പൈലറ്റുമാരടക്കം ഏഴ് പേരാണ് കോപ്ടറിൽ ഉണ്ടായിരുന്നത്. ഒ.എൻ.ജി.സിയിൽ ഡെപ്യൂട്ടി ജനറ​ൽ മാനേജരായി ജോലി നോക്കുകയായിരുന്നു ജോസ്. മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കോപ്ടറിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് കരുതുന്നത്.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. 10.20ന് മുംബയ് ജൂഹുവിൽ നിന്ന് പറന്നുയർന്ന കോപ്ടർ,​ 30 നോട്ടിക്കൽ മൈൽ അകലെ വച്ച് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായി റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. രാവിലെ 10.30നാണ് കോപ്ടറിൽ നിന്നുള്ള അവസാന സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ ലഭിച്ചത്. അഞ്ചു മിനിട്ടിന് ശേഷം കോപ്ടർ തകർന്നു വീഴുകയായിരുന്നു. എണ്ണ പര്യവേക്ഷണം നടത്തുന്ന മുംബയ് ഹൈ നോർത്ത് ഫീൽഡിൽ 11 മണിക്ക് കോപ്ടർ ഇറങ്ങേണ്ടതായിരുന്നു. തുടർന്ന് തീരസംരക്ഷണ സേനയും നേവിയും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പവൻഹാൻസ് വിഭാഗത്തിൽപെട്ട വി.ടി.പി.ഡബ്ളിയു. എ എ.എസ് 365 എൻ3 കോപ്ടറാണ് അപകടത്തിൽപെട്ടത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ