മഹാരാഷ്‌ട്രയിൽ കുട്ടികളുമായി പോയ ബോട്ടു മുങ്ങി നാല് മരണം
January 13, 2018, 1:29 pm
മുംബയ്: മഹാരാഷ്‌ട്രയിലെ ദഹാനു കടൽത്തീരത്ത് കുട്ടികളുമായി പോയ ബോട്ടു മുങ്ങി നാല് മരണം. 25 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. 40 കുട്ടികളുമായി യാത്ര തിരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്.

കാണാതായ 10 കുട്ടികൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്. ദഹാനു കടൽത്തീരത്തുനിന്ന് രണ്ടു നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം തുടരുകയാണ്. കപ്പലുകളും ഡോണിയർ വിമാനവും ഹെലിക്കോപ്‌ടറുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ