പെൻഷൻ കിട്ടാതെ വീട്ടമ്മയുടെ ആത്മഹത്യ: സർക്കാർ കണ്ണ് തുറക്കണമെന്ന് ചെന്നിത്തല
January 13, 2018, 2:48 pm
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങിയത് കാരണം സാധുവായ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവം സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും ഹെലികോപ്ടറിൽ പാർട്ടി സമ്മേളനത്തിന് പറക്കാനും ധൂർത്തടിക്കാനും സർക്കാരിന് പണമുണ്ട്. ഇനിയെങ്കിലും ഇതൊരു മാനുഷിക പ്രശ്നമായി കണ്ട് നിരാലംബരായ കെ.എസ്.ആർ.ടി.സിക്കാർക്ക് മുടങ്ങിക്കിടക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ചു മാസമായി അത് മുടങ്ങിയതോടെ കടംകയറി നിൽക്കക്കള്ളിയില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. കെ.എസ്.ആർ.ടി.സി പെൻഷൻകാരിൽ മിക്കവരുടെയും അവസ്ഥ ഇത് തന്നെയാണ്. വൃദ്ധരും അവശരുമായവർക്ക് മരുന്ന് വാങ്ങുന്നതിനു പോലും കാശില്ലെന്നും ചെന്നിത്തല പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ