ഭരതനോ ലോഹിതദാസോ വിസ്‌മയിപ്പിച്ച് സണ്ണി
January 13, 2018, 3:12 pm
അനശ്വര ചലച്ചിത്രകാരന്മാരായ ഭരതനെയും ലോഹിതദാസിനെയും വിസ്‌മരിക്കാൻ മലയാള സിനിമയെ സ്നേഹിക്കുന്ന ഒരാൾക്കും കഴിയില്ല. അതുല്യ പ്രതിഭകളായ ഇരുവരും മലയാള ചലച്ചിത്ര മേഖലയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ പകരം വയ്‌ക്കാൻ കഴിയുന്നതല്ല. ഇപ്പോഴിതാ, ഭരതനെയും ലോഹിതദാസിനെയും അനുസ്‌മരിപ്പിക്കുന്ന തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

എന്നാൽ യുവനടനായ സണ്ണി വെയ്‌നിന്റേതാണ് ഭരതനെയും ലോഹിതദാസിനെയും ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ആ ചിത്രം. 'ഈ ചിത്രത്തിന് പിന്നിലെ സർഗാത്മകത ആരുടേത് എന്ന് പറയാമോ?' എന്ന അടിക്കുറിപ്പോടെയാണ് സണ്ണി തന്നെയാണ് തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം ഷെയർ ചെയ്‌തത്.

ചിത്രം കണ്ടിട്ട് ലോഹിതദാസിനെപ്പോലെയുണ്ട് എന്ന് ചിലർ പറയുമ്പോൾ ചിലർ പറയുന്നത് ഭരതന്റെ മുഖഛായയാണ് എന്നാണ്. ലോഹിതദാസായി ഏതെങ്കിലും ചിത്രത്തിൽ സണ്ണി അഭിനയിക്കുന്നുണ്ടോ എന്ന് ചോദ്യങ്ങളുമുണ്ട്. ഇതൊന്നുമല്ല ഭരതനും സണ്ണിയും ചേർത്ത് 'ഭരണ്ണി' എന്ന് വിളിക്കുന്നവരുമുണ്ട്.

‌ജയസൂര്യ നായകനായ ആട് 2 ആണ് സണ്ണി വെയിൻ അഭിനയിച്ച് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ