ശ്രീജിവിന്റെ മരണം: സി.ബി​.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല
January 13, 2018, 3:02 pm
തിരുവനന്തപുരം: നെയ്യാറ്റിൻകര കുളത്തൂർ വെങ്കടന്പ് പുതുവൽപുത്തൻ വീട്ടിൽ ശ്രീജിവിന്റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.ബി.ഐയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ഈ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്തിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീജിത്തിന് എല്ലാവിധ നിയമസഹായവും നൽകുമെന്നും യുവാവിന് നീതി തേടിയുള്ള സോഷ്യൽ മീഡിയയുടെ ആവശ്യത്തോടൊപ്പം താൻ നില കൊള്ളുമെന്നും ചെന്നിത്തല വ്യക്തമാക്കി.

2014 മേയ് 19നാണ് ശ്രീജിവിനെ പാറശാല പൊലീസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാം ദിവസം ശ്രീജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. പൊലീസുകാരുടെ മർദ്ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പാറശാല എസ്.ഐ ആയിരുന്ന ഗോപകുമാർ. എ.എസ്.ഐ ഫിലിപ്പോസ് എന്നിവരാണ് ആരോപണവിധേയരായിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ