‌ജയറാമിന് ഇതെന്തുപറ്റി, സോഷ്യൽ മീഡിയ ചോദിക്കുന്നു
January 13, 2018, 3:46 pm
നടൻ ജയറാം എന്നും മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഒരു കാലത്ത് ജയറാമിന്റെ കുടുംബ ചിത്രങ്ങൾക്ക് സൂപ്പർതാര ചിത്രങ്ങളേക്കാൾ പ്രേക്ഷകരുണ്ടായിരുന്നു. നുണക്കുഴിയുമായി കുസൃതിച്ചിരിയോടെ നമ്മളെ ഒരുപാട് ചിരിപ്പിച്ച പ്രിയ താരത്തിന്റെ പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തല മൊട്ടയടിച്ച് വേറിട്ടൊരു രൂപത്തിൽ ഇതുവരെ കാണാൻ ആവാത്ത ജയറാമാണ് ചിത്രത്തിൽ.

സംഭവം മറ്റൊന്നുമല്ല, രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന 'പഞ്ചവർണതത്ത' എന്ന ചിത്രത്തിലെ താരത്തിന്റെ പുതിയ മേയ്‌ക്ക് ഓവറാണത്. ജയറാമും കുഞ്ചാക്കോ ബോബനുമാണ് ചിത്രതതിലെ നായകന്മാർ. സിനിമയ്‌ക്ക് വേണ്ടി ജയറാം തലമൊട്ടയടിക്കുന്ന വീഡിയോ രംഗങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

സലീം കുമാർ, മണിയൻപിള്ള രാജു, അനുശ്രീ, ധർമജൻ ബോൾഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡി വേദികളിൽ നിന്നും അവതാരകൻ, നടൻ എന്നിങ്ങനെ പല വേഷങ്ങളിലും ശ്രദ്ധേയനായ രമേഷ് പിഷാരടി, ആദ്യമായാണ് സംവിധായകന്റെ കുപ്പായമണിയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ