കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലും
January 7, 2018, 4:27 pm
നിവിൻപോളി ചിത്രം കായംകുളം കൊച്ചുണ്ണിയിൽ സൂപ്പർതാരം മോഹൻലാൽ അഭിനയിച്ചേക്കുമെന്ന് സൂചന. അരമണിക്കൂർ ദൈർഘ്യമുള്ള കഥാപാത്രമായായിരിക്കും ലാൽ എത്തുക. ചിത്രത്തിന്റെ സംവിധായകൻ റോഷൻ ആൻഡ്രൂസുമായുള്ള സൗഹൃദമാണ് ലാലിനെ ചിത്രത്തിലേക്ക് എത്തിച്ചതെന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഏതു കഥാപാത്രമായാകും മോഹൻലാൽ എത്തുക എന്നത് സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല.

ടൈറ്റിൽ കഥാപാത്രമായ കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത് നിവിനാണ്. ചിത്രത്തിനായി കളരി പയറ്റും കുതിര സവാരിയുമടക്കമുള്ള അഭ്യാസമുറകൾ താരം അഭ്യസിച്ചിരുന്നു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. നേരത്തെ അമലാ പോളിനെയായിരുന്നു നായികയായി നിശ്‌ചയിച്ചിരുന്നതെങ്കിലും തിരക്കുകൾ കാരണം അമല പിന്മാറുകയായിരുന്നു.

ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വിഷ്വൽ എഫ്ക്ടിന് വലിയ പ്രാധന്യം കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്റേതാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ