കമൽ ചിത്രം 'ആമി": ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായി മ‌ഞ്ജു വാര്യർ
January 7, 2018, 7:01 pm
പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ ജീവികഥ പറയുന്ന, സംവിധായകൻ കമലിന്റെ സ്വപ്‌ന ചിത്രമായ 'ആമി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരാണ് ആമിയായി വേഷമണിയുന്നത്. മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റർ പുറത്തിറക്കിയത്.

ബോളിവുഡ‌് നടി വിദ്യാ ബാലനെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ വിദ്യ പിന്മാറിയതിനാൽ മഞ്ജുവിന് നറുക്ക് വീഴുകയായിരുന്നു. വിദ്യ ഇല്ലെങ്കിൽ പകരം മഞ്ജുവിനെയാണ് ഈ വേഷത്തിന് പരിഗണിച്ചിരുന്നതെന്ന് കമൽ പറഞ്ഞിരുന്നു.

ആമിക്കായി രണ്ട് ഹിന്ദി ഗാനങ്ങൾ ഒരുക്കുന്നത് ഓസ്‌കാർ ജേതാവും ബോളിവുഡ് ഗാനരചയിതാവുമായ ഗുൽസാറാണ്. ഈ ഗാനങ്ങൾക്ക് ഈണം പകരുന്നത് ഉസ്‌താദ് സക്കീർ ഹുസൈന്റെ സഹോദരനായ തൗഫീഖ് ഖുറേഷിയാണ്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ