വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കാൻ ഒരുങ്ങി നിത്യാ മേനൻ
January 8, 2018, 12:19 pm
ആദ്യ ചിത്രം മുതൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാത്ത നായികയാണ് നിത്യാ മേനൻ. മലയാളത്തിൽ തുടങ്ങിയ ശേഷം തമിഴിലും തെലുങ്കിലും എത്തിയെങ്കിലും കഥാപാത്രങ്ങൾ ഒരുപോലെയാകാതിരിക്കാൻ നിത്യ അതീവ ശ്രദ്ധ പുലർത്തിയിരുന്നു.വിജയ് നായകനായ മെർസലാണ് നിത്യയുടേതായി ഒടുവിൽ റിലീസായ ചിത്രം. മറ്റ് രണ്ട് നായികമാരുണ്ടായിരുന്നിട്ടും നിത്യയുടെ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത താരത്തിന്റെ ആ സൂക്ഷ്മതയ്ക്കുള്ള പ്രതിഫലമാണ്. ഇക്കുറി നിത്യയെത്തുന്നത് പതിവു നായികാ സങ്കൽപ്പങ്ങളിൽ നിന്ന് വേറിട്ട രീതിയിലാണ്. തന്റെ പുതിയ തെലുങ്ക് ചിത്രത്തിൽ സ്വവർഗാനുരാഗിയായ (ലെസ്ബിയൻ) പെൺകുട്ടിയായാണ് നിത്യ എത്തുന്നത്. അതുമാത്രമല്ല മറ്റൊരു നായികയുമായി ലിപ് ലോക്ക് രംഗവും ഈ ചിത്രത്തിൽ നിത്യയുടേതായി എത്തുന്നുണ്ട്. സ്വവർഗാനുരാഗം തടയപ്പെട്ട ഇന്ത്യയിൽ ഈ ചിത്രത്തിന് അനുമതി ലഭിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ.

എന്നും പുതുമകൾ സമ്മാനിക്കുന്ന നിത്യയിൽ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. രാഘവ ലോറൻസിന്റെ കാഞ്ചന 2ൽ വികലാംഗയായി തിളങ്ങിയ താരമാണ് നിത്യ മേനോൻ. ലെസ്ബിയനായി എത്തുന്ന തെലുങ്ക് ചിത്രത്തെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ, നടൻ നാനി ആദ്യമായി നിർമ്മിക്കുന്ന ആവ് എന്ന ചിത്രമായിരിക്കും ഇതെന്നാണ് ടോളിവുഡിലെ സൂചനകൾ. കാജൽ അഗർവാൾ, രജീന കസാൻട്ര, ഈഷ റേബ, ശ്രീനിവാസ് അവസർല തുടങ്ങിയവരാണ് ആവിലെ മറ്റു പ്രധാന താരങ്ങൾ. നടൻമാരായ രവി തേജയും നാനിയും ചിത്രത്തിൽ ശബ്ദ സാന്നിദ്ധ്യമായി എത്തുന്നുണ്ട്. പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും നിത്യയുടെ കഥാപാത്രത്തിന്റെ പോസ്റ്ററും കഴിഞ്ഞ നവംബറിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ