കാമുകന് വേണ്ടി അമ്പലങ്ങൾ കയറിയിറങ്ങി നയൻ​താര
January 8, 2018, 12:22 pm
പൊങ്കലിനു റിലീസ് ചെയ്യുന്ന സംവിധായകൻ വിഘ്‌​നേഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് താനാ സേർന്ത കൂട്ടം. സൂര്യയും കീർത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി വിഘ്‌​നേഷും നയൻതാരയും ക്ഷേത്രദർശനം നടത്തി. കോളിവുഡിലെ പ്രണയജോഡികളാണ്. ഇവർ ക്ഷേത്രദർശനത്തിന് എത്തിയപ്പോഴുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. എന്തായാലും കാമുകന്റെ സിനിമ വിജയിക്കാൻ പ്രാർത്ഥനയുമായി കഴിയുകയാണ് നയൻതാരയെന്നാണ് അണിയറയിൽ നിന്നുള്ള വാർത്തകൾ.

ഈ വർഷത്തെ ക്രിസ്മസ് നയൻതാര ആഘോഷിച്ചതും വിഘ്‌നേഷ് ശിവനൊപ്പമാണ്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പചരിച്ചിരുന്നു. ക്രിസ്മസ് മാത്രമല്ല, ഓണവും വിഷുവും പൊങ്കലും ദീപാവലിയുമൊക്കെ ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്. അതുപോലെ നയൻതാര പോകുന്നിടത്തെല്ലാം വിഘ്‌നേഷിനെയും കാണാറുണ്ട്. അത് പുരസ്‌കാര വേദിയായാലും ക്ഷേത്രങ്ങളായാലും ചർച്ച് ആയാലും വിദേശ രാജ്യങ്ങളായാലും.. ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർക്ക് ലഭിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ