മറ്റൊരു താരപുത്രൻ കൂടെ സിനിമയിലേക്ക്
January 8, 2018, 12:25 pm
താരപുത്രന്മാരും പുത്രിമാരുമൊക്കെ സിനിമയുടെ പല മേഖലകളിലും എത്തിക്കഴിഞ്ഞു. തമിഴിൽ മക്കൾകാലം വന്നിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. സമീപകാലത്തായി ചിയാൻ വിക്രം, ജയം രവി, വിജയ്, മീന, മുരളി തുടങ്ങിയവരുടെയൊക്കെ മക്കൾ വന്നു. ഈ നിരയിലേക്കിതാ മറ്റൊരു താരപുത്രൻ കൂടെ. തമിഴകത്ത് ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത ഹാസ്യതാരത്തിന്റെ മകനാണ് അരങ്ങേറ്റം കുറിക്കുന്നത്. നടൻ സൂരിയുടെ മകൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. സൂരിയുടെ മകൻ ശരവൺ ആണ്അഞ്ചലീന എന്ന ചിത്രത്തിൽ അച്ഛനൊപ്പം അഭിനയിക്കുന്നത്. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചലീന. വെണ്ണില കബടിക്കുഴ എന്ന ചിത്രത്തിലൂടെ സൂരിയ്ക്ക് കരിയർ ബ്രേക്ക് നൽകിയ സംവിധായകനാണ് മകനെയും അഭിനയ രംഗത്തേക്ക് കൊണ്ടു വരുന്നത്. ശരവണിനെ പരിചയപ്പെടുത്തുന്നതിലെ സന്തോഷം സംവിധായകൻ പ്രകടിപ്പിച്ചു. സിനിമയിൽ അഭിനയിക്കുമ്പോൾ ശരവൺ തന്നെ വളരെ അധികം സന്തോഷിപ്പിച്ചു എന്നും സുശീന്ദ്രൻ പറയുന്നു. ജയം രവിയുടെ മകൻ ആരവും റിലീസിന് തയ്യാറെടുക്കുന്ന ടിക് ടിക് ടിക് എന്ന ചിത്രത്തിൽ അച്ഛനൊപ്പം അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ