ഗായികയായി കാവ്യ തിരിച്ചെത്തി
January 8, 2018, 12:30 pm
നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് അഭിനയത്തിൽ നിന്നു വിട്ടു നിന്ന കാവ്യാ മാധവൻ തിരിച്ചെത്തിയത് ഗായികയായി. സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന സിനിമയിലാണ് പാട്ട് പാടി കാവ്യ ഞെട്ടിച്ചിരിക്കുന്നത്. വിജയ് യേശുദാസിനൊപ്പം 'ദൈവമേ കൈ തൊഴാം കേക്കുമാറാകണം' എന്ന ഗാനമാണ് കാവ്യ ആലപിച്ചിരിക്കുന്നത്. ഒരു വിനോദയാത്രയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഗാനരംഗത്ത് നടി പ്രയാഗ മാർട്ടിനും നെടുമുടി വേണുവുമൊക്കെയുണ്ട്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഏറെ നാളുകൾക്കു ശേഷം ദിലീപ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തിയിരുന്നു. അതിനു പിന്നാലെയാണ് കാവ്യാ മാധവന്റെ പാട്ടും സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. കറുത്ത ജൂതനു ശേഷം സലിം കുമാർ സംവിധാനം ചെയ്യുന്ന സിനിമയായ ദൈവമേ കൈതൊഴാം കെ. കുമാറാകണം ജനുവരി 12 ന് റിലീസ് ചെയ്യും. ജയറാമും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ചർച്ച ചെയ്യുന്നത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ