പൃഥ്വിയല്ല കർണനാകുന്നത് വിക്രം
January 8, 2018, 2:50 pm
എന്ന് നിന്റെ മൊയ്‌തീന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആർ.എസ്.വിമൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു കർണൻ. എന്നാൽ വലിയൊരു മാറ്റം ചിത്രത്തിന് സംഭവിച്ചു കഴിഞ്ഞു. പൃഥ്വിക്ക് പകരം കർണനാകുന്നത് തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രമാണ്.

വിക്രമിനെ നായകനാക്കി 300 കോടിരൂപ ബജറ്റിൽ ചിത്രം നിർമ്മിക്കുന്ന കാര്യം ആർ.എസ്.വിമൽ തന്റെ ഫെയ്‌സ്‌ബുക്കിലൂടെയാണ് അറിയിച്ചത്. തമിഴിലും ഹിന്ദിയിലും ഒരുങ്ങുന്ന ചിത്രം 2019ൽ റീലീസിനെത്തും. മഹാവീർ കർണൻ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. മുമ്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്മാറിയതിനെ തുടർന്ന് ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡമാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്‌ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ