കായങ്കുളം കൊച്ചുണ്ണിയിൽ മോഹൻലാലിന്റെ കഥാപാത്രം വ്യക്തമാക്കി സംവിധായകൻ
January 8, 2018, 10:31 pm
നിവിൻപോളി ചിത്രം കായംകുളം കൊച്ചുണ്ണിയിൽ സൂപ്പർതാരം മോഹൻലാൽ എത്തുമെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ മോഹൻലാൽ ഏത് വേഷത്തിലാണ് എത്തുക എന്നത് വ്യക്തമാക്കിയിരുന്നില്ല. ഒടുവിൽ ആ ആകാംഷ അവസാനിപ്പിച്ചിരിക്കുകയാണ് സംവിധായകൻ റോഷൻ ആഡ്രൂസ്. ഇത്തിക്കര പക്കിയായിട്ടായിരിക്കും മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.



ടൈറ്റിൽ കഥാപാത്രമായ കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത് നിവിനാണ്. ചിത്രത്തിനായി കളരി പയറ്റും കുതിര സവാരിയുമടക്കമുള്ള അഭ്യാസമുറകൾ താരം അഭ്യസിച്ചിരുന്നു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. നേരത്തെ അമലാ പോളിനെയായിരുന്നു നായികയായി നിശ്‌ചയിച്ചിരുന്നതെങ്കിലും തിരക്കുകൾ കാരണം അമല പിന്മാറുകയായിരുന്നു.

ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വിഷ്വൽ എഫ്ക്ടിന് വലിയ പ്രാധന്യം കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്റേതാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ