ഐശ്വര്യറായിയുടെ പുതിയ ഫ്ളാറ്റിന് 21കോടി
January 9, 2018, 10:09 am
അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും പുതിയ ഫ്ളാറ്റാണ് ബോളിവുഡിലെ സംസാര വിഷയം. മുംബയിലെ ബാദ്രയിലുള്ള ഫ്ളാറ്റിന് 21 കോടിയാണ് താരദമ്പതികൾ ചെലവഴിച്ചത്. 5500 സ്‌ക്വയർ ഫീറ്റുള്ള അപ്പാർട്ട്‌മെന്റിന്റെ നിർമ്മാണം 2015ലാണ് തുടങ്ങിയത്.

വിശാലമായ ലിവിംഗ് റൂം. കിടപ്പുമുറിയിൽ നിന്ന് നഗരക്കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ജാലകങ്ങൾ, ആഡംബര സൗകര്യങ്ങൾ എന്നിവയാണ് ഫ്ളാറ്റിന്റെ പ്രത്യേകതകൾ. ബോളിവുഡ് സുന്ദരി സോനം കപൂറാണ് പുതിയ ഫ്ളാറ്റിലെ അയൽവാസിയെന്നാണ് മറ്റൊരു പ്രത്യേകത. അഭിഷേകും ഐശ്വര്യയും ഇവിടേക്ക് താമസം മാറിയിട്ടില്ല. ജുഹുവിലെ കുടുംബവീടായ ജൽസയിലാണ് താരദമ്പതികൾ ഇപ്പോഴും താമസിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ