ക്യാപ്ടനിൽ മമ്മൂട്ടി അതിഥി
January 9, 2018, 10:14 am
അന്തരിച്ച പ്രശസ്ത ഫുട്ബാൾ താരം വി.പി. സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന ക്യാപ്ടനിൽ മമ്മൂട്ടി അതിഥിതാരമായി പ്രത്യക്ഷപ്പെടുന്നു. ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയായി തന്നെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

അനുസിതാരയാണ് ക്യാപ്ടനിലെ നായിക. ഫെബ്രുവരി രണ്ടാം വാരമാണ് ക്യാപ്ടൻ തിയേറ്ററുകളിലെത്തുന്നത്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ക്യാപ്ടൻ നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനായ കസബ, ദുൽഖർ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ട ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾ നിർമ്മിച്ച ജോബി ജോർജ് നിർമ്മിക്കുന്ന പുതിയ ചിത്രം മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ