വി‌ജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി
January 9, 2018, 3:10 pm
കോളിവുഡിലെന്ന പോലെ തന്നെ മലയാളത്തിലും വളരെയെറെ ആരാധകരുള്ള താരമാണ് വി‌ജയ് സേതുപതി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴ് ചലച്ചിത്ര മേഖലയിൽ തന്റെതായൊരു ഇടം കണ്ടെത്താൻ വി‌ജ‌യ്‌ക്കു കഴിഞ്ഞു. ഒടുവിലെത്തിയ വിക്രം വേദ കഴിഞ്ഞ വർഷം തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു.

ഭിനേഷ് അപ്പുക്കുട്ടൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'ജാലിയൻ വാലാബാഗി'ലൂടെ മലയാളത്തിലേക്കെത്തുകയാണ് ആരാധകരുടെ സ്വന്തം മക്കൾ സേതുപതി. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ താരം തന്നെയാണ് പുറത്തിറക്കിയത്.

ഒരു ഗവൺമെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ചിത്രമാണ് ജാലിയൻ വാലാബാഗ്. മെക്‌സിക്കൻ അപാരതയുടെ അസിസ്റ്റന്റ് ഡയറക്‌ടറായ അഭിനേഷ് അപ്പുക്കുട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെക്‌സിക്കൻ അപാരതയുടെ തന്നെ കോ പ്രൊഡ്യൂസർമാരായ ലിന്റോ തോമസും പ്രിൻസ് ഹുസൈനുമാണ് സ്റ്റോറീസ് ആന്റ് തോട്ട്‌സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ