ശ്യാമിലി തിരുച്ചെത്തുന്നു
January 9, 2018, 4:50 pm
മാളൂട്ടിയായും അഞ്ജലിയായുമൊക്കെ ആരാധകരെ അത്ഭുതപ്പെടുത്തിയ പ്രകടനം നടത്തിയ താരമാണ് ബേബി ശ്യാമിലി. ആദ്യ തമിഴ് ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും നായികയായി അരങ്ങേറ്റം കുറിക്കാനെത്തുകയാണ് ശ്യാമിലി. ആദ്യ തവണത്തേതു പോലെ ഇക്കുറിയും തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്യാമിലി എത്തുന്നത്. അമ്മാ ഗിരി ഇല്ലു എന്ന ചിത്രത്തിൽ നാഗസൂര്യയുടെ നായികയായാണ് ശ്യാമിലി അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്.

പഠനത്തിനായി അഭിനയത്തിൽ നിന്ന് ഒൻപതു വർഷം ഇടവേളയെടുത്ത ബേബി ശ്യാമിലി 2009ൽ ഓയ് എന്ന തെലുങ്ക് ചിത്രത്തിലൂടെ നായിക ശ്യാമിലിയായി മടങ്ങിയെത്തി. തുടർന്ന് കുഞ്ചാക്കോ ബോബനൊപ്പം വള്ളീം തെറ്റി പുള്ളീം തെറ്റി, വിക്രം പ്രഭുവിനൊപ്പം വീർ ശിവാജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം ശ്യാമിലി ഒരു ചിത്രത്തിലും അഭിനയിച്ചില്ല. ഇഷ്ടപ്പെട്ട കഥ ലഭിക്കാത്തതു കൊണ്ടാണ് താരം സിനിമയിൽ നിന്നു വിട്ടുനിന്നതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.എന്തായാലും പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ