നീലച്ചിത്ര നായികയുമായി ട്രംപിന് ബന്ധം, 82 ലക്ഷം കൊടുത്ത് ഒതുക്കിയെന്ന്
January 13, 2018, 3:44 pm
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ലൈംഗികാരോപണ കുരുക്കിൽ. നീലച്ചിത്ര നായിക സ്‌റ്റെഫാനി ക്ലിഫോർഡിന് ട്രംപുമായി മുൻകാല ബന്ധം ഉണ്ടായിരുന്നെന്നും ഇത് പുറത്ത് പറയാതിരിക്കാൻ അദ്ദേഹത്തിന്റെ സ്വകാര്യ അഭിഭാഷകൻ 82 ലക്ഷം രൂപ നൽകിയെന്നും പ്രമുഖ പത്രമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതോടെയാണ് ട്രംപ് വീണ്ടും പെൺവിഷയത്തിൽ കുരുങ്ങിയത്.

2006ൽ നെവാഡയിൽ നടന്ന ഒരു ഗോൾഫ് മത്സരത്തിനിടെയാണ് ട്രംപ് സ്‌റ്റെഫാനിയെ കാണുന്നത്. അന്ന് ഇരുവരും ചേർന്ന് ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഇത് പിന്നീട് താരത്തിന്റെ മൈ സ്പേസ് പേജിൽ പോസ്‌റ്റ് ചെയ്തിരുന്നു. യു.എസ് പ്രഥമ വനിത മെലാനിയയെ വിവാഹം ചെയ്ത് ഒരു വർഷമായപ്പോഴായിരുന്നു ഇത്. പിന്നീട് 2016ൽ യു.എസ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് എ.ബി.സി ന്യൂസിനോട് സ്റ്റെഫാനി സംസാരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ,​ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ട്രംപിന്റെ അഭിഭാഷകൻ പണം കൊടുത്ത് സ്റ്റെഫാനിയെ നിശബ്ദയാക്കുകയായിരുന്നു.

ഈ ഗോൾഫ് മത്സരത്തിന് സാക്ഷിയായ മറ്റൊരു നീലച്ചിത്ര നടിയായ ഈ പരിപാടിയിൽ അന്നുണ്ടായിരുന്ന പോൺ താരം ജസീക്കാ ഡ്രേക്ക്,​ ക്ളിഫോർഡ് അടക്കം മൂന്ന് യുവതികളെ ട്രംപ് ചുംബിക്കുന്നത് കണ്ടതായി 2016 ഒക്‌ടോബറിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. വാഗ്ദാനം ചെയ്ത പണം ലഭിക്കാതിരുന്നതിനാലാണ് താൻ മുമ്പോട്ട് പോകാതിരുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ഡ്രേക്കിന്റെ വാദങ്ങൾ ബഡായി മാത്രമാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് തള്ളുകയായിരുന്നു.

ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നേരത്തെ അഞ്ച് സ്ത്രീകൾ രംഗത്ത് വന്നിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ