ഇ.കെ വിഭാഗവുമായുള്ള ചർച്ചയ്ക്ക് പ്രത്യേക സമിതി
January 13, 2018, 4:01 pm
കോഴിക്കോട്: സുന്നി വിഭാഗങ്ങളുടെ ഐക്യത്തിന് വഴിമരുന്നിട്ട് ഇ.കെ വിഭാഗവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടുമായി ആൾ ഇന്ത്യ സുന്നി ജാമിയത്ത് ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ രംഗത്ത്. ചർച്ചയ്ക്കായി പ്രത്യേക സമിതിയെ നിയോഗിക്കാനും കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗത്തിൽ തീരുമാനമായി. മുജാഹിദുകൾക്കെതിരെ ഐക്യം അനിവാര്യമായ ഘട്ടത്തിലാണ് പുതിയ നീക്കമെന്ന് കാന്തപുരം പറഞ്ഞു.

തീവ്രവാദികളുടെ കടന്നു കയറ്റം തടയാൻ സുന്നി ഐക്യം അനിവാര്യമായിരിക്കുകയാണ്. ഭിന്നിച്ച് നിന്നാൽ നേട്ടങ്ങളുണ്ടാവില്ല. ഒന്നിച്ചു നിന്നാൽ മാത്രമെ വിരുദ്ധ ശക്തികളെ തടയാനാവൂ എന്നും കാന്തപുരം വ്യക്തമാക്കി.

ഐക്യത്തിന് തയ്യാറാണെന്ന് ഇ.കെ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രത്യക സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സുന്നി വിഭാഗവും അനുകൂലമായ നിലപാട് സ്വീകരിച്ചത്. മർക്കസിന്റെ നാല്പതാം വാർഷികാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ ഐക്യത്തിന്റെ ആവശ്യകത സംബന്ധിച്ച് കാന്തപുരം സൂചനകൾ നൽകിയിരുന്നു. സമ്മേളനത്തിന് ശേഷം ഇതാദ്യമായാണ് മുശാവറ ചേർന്നത്. യോഗത്തിൽ സുന്നി ഐക്യവുമായി ബന്ധപ്പെട്ട ചർച്ചകൾ തന്നെയാണ് പ്രധാനമായും നടന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ