ലാൽ മാത്രമല്ല ഒടിയനിൽ വിസ്‌മയിപ്പിക്കാൻ മഞ്ജുവും ഒരുങ്ങുന്നുണ്ട്
January 13, 2018, 4:42 pm
മോഹൻലാലിനെ നായകകനാക്കി വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഒടിയൻ പല പ്രത്യേകതകളാലും വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിനു വേണ്ടി 18 കിലോയോളം ശരീരഭാരം കുറച്ചെത്തിയ മോഹൻലാൽ എല്ലാവരെയും അത്ഭുതപ്പെടുത്തുകയായിരുന്നു തന്റെ രൂപ മാറ്റത്തിലൂടെ. എന്നാൽ ലാൽ മാത്രമല്ല ചിത്രത്തിലെ നായികയായ മഞ്ജുവും പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്.

ചിത്രത്തിൽ മൂന്ന് ഭാവങ്ങളിൽ ലാൽ എത്തുമ്പോൾ ഒപ്പം അതേ വേഷപ്പകർച്ചയോടെ മഞ്ജുവുമുണ്ട്. മൂന്ന് ഗെറ്റപ്പുകളിലായാണ് താരം ഒടിയനിൽ എത്തുക. ഇരുപതുകളിൽ നിന്ന് മുപ്പത്തഞ്ചിലേക്കും അമ്പതിലേക്കുമുള്ള മഞ്ജുവിന്റെ മേക്കോവറാണ് പ്രധാന പ്രത്യേകത.

മലയാള സിനിമ ഒന്നടങ്കം ഉറ്റുനോക്കുന്നൊരു ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ. മോഹൻലാലിനെയും മഞ്ജു വാര്യരെയും കൂടാതെ പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ