മഹാരാഷ്ട്രയിൽ 40 കുട്ടികളുമായി പോയ ബോട്ട് മുങ്ങി 2 മരണം
January 14, 2018, 12:15 am
മുംബയ്: മഹാരാഷ്ട്രയിലെ ദഹാനുവിന് സമീപം 40 സ്‌കൂൾ വിദ്യാർത്ഥികളുമായി ഉല്ലാസയാത്രയ്‌ക്ക് പോയ ബോട്ട് കടലിൽ മുങ്ങി രണ്ടുപേർ മരിച്ചു. 32 വിദ്യാർത്ഥികളെ രക്ഷപെടുത്തി. ആറ് പേർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
മഹാരാഷ്ട്രയിലെ കെ.എൽ. പോണ്ട സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. തീരത്തു നിന്ന് നാല് കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. ബോട്ടിൽ ആളുകളെ കുത്തിനിറച്ചിരുന്നതായും വിദ്യാർത്ഥികൾ സുരക്ഷാജാക്കറ്റുകൾ ധരിച്ചിരുന്നില്ലെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
ദഹാനുവിലെ മസൂളി സ്വദേശികളായ സോണൽ ഭഗ്‍വൻ സുരതി, ജാൻവി ഹരീഷ് സുരതി എന്നിവരാണ് മരിച്ചതെന്ന് പൽഘാർ എസ്‌പി മഞ്ജുനാഥ് സിഗെ പറഞ്ഞു. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും ദാമനിൽ നിന്നുള്ള ഹെലികോപ്റ്ററുകളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം തുടരുകയാണ്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ