സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുന്നു: യോഗി ആദിത്യനാഥ്
January 14, 2018, 12:25 am
ല‌ക്‌നൗ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാണെന്ന വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വർഗീയത ഉണ്ടാക്കാൻ സിദ്ധരാമയ്യയെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിലും ബി.ജെ.പിയിലും ഹിന്ദു തീവ്രവാദികളാണ് ഉള്ളത്. താനും ഒരു ഹിന്ദുവാണ്, പക്ഷേ, അവരിൽ നിന്ന് വ്യത്യസ്തമായി തനിക്ക് മനുഷ്യത്വം ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. കോൺഗ്രസിനെയും സിദ്ധരാമയ്യയെയും വിമർശിച്ചുകൊണ്ടുള്ള വീഡിയോ ഉത്തർപ്രദേശ് ബി.ജെ.പി ട്വിറ്ററിൽ പേസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർണാടകയിൽ കൊല്ലപ്പെട്ട 12 ഹിന്ദുക്കളുടെ ഫോട്ടോയും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
കർണാടകയിൽ നടക്കുന്ന കർഷക ആത്മഹത്യകളെക്കുറിച്ചും സിദ്ധരാമയ്യയ്ക്കെതിരായ അഴിമതിയെക്കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ