ശ്രീജിത്തിനോട് ക്ഷമ ചോദിക്കുന്നു, ഇക്കാര്യത്തിൽ പിണറായിയെ കുറ്റപ്പെടുത്തുന്നത് ന്യായമല്ല: കെ സുരേന്ദ്രൻ
January 13, 2018, 6:59 pm
തിരുവനന്തപുരം: പൊലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ 764 ദിവസമായി സമരം ചെയ്യുന്ന സഹോദരൻ ശ്രീജിത്തിനോട് ക്ഷമ ചോദിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരൻ നീതിക്കു വേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോൾ വിലപിക്കുന്ന ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും മനസസാക്ഷിക്കുത്ത് ഉള്ളത് കൊണ്ടാണ് ഒരുപാടുപേർ നിർബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാൻ പോവാതിരുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും ശ്രീജിത്തിനെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

''രമേശ് ചെന്നിത്തല ഇന്നു കാണിച്ചത് പോലുള്ള മനസാക്ഷിയില്ലാത്ത പണിക്കു പോകാൻ പറ്റാത്തതു കൊണ്ടുമാത്രമാണ് ശ്രീജിത്തിനെ കാണാൻ പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരൻ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തിൽ പിണറായിയെ കുറ്റപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസുകൾ പോലീസ് കേരളത്തിൽ തേച്ചുമാച്ചു കളഞ്ഞിട്ടുമുണ്ട്''- അദ്ദേഹം പറഞ്ഞു

എല്ലാ തെളിവുകളും നശിപ്പിച്ചു കളഞ്ഞ ശേഷം സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നതിൽ യുക്തിയില്ലെന്നും ഈ ഒറ്റയാൾ സമരം കാണാതെ പോയതിൽ ശ്രീജിത്തിനോട് ഹൃദയത്തിൽ തൊട്ട് ക്ഷമ ചോദിക്കുന്നുവെന്നും കെ. സുരേന്ദ്രൻ പറ‌ഞ്ഞു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ