മോദിക്കെതിരെയാണ് പറഞ്ഞതെങ്കിൽ ബൽറാമിനെ പുറത്താക്കിയേനെ: കോടിയേരി
January 13, 2018, 9:56 pm
ആലപ്പുഴ: നരേന്ദ്ര മോദിക്കെതിരെയാണ് വി.ടി. ബൽറാം ആരോപണം ഉന്നയിച്ചതെങ്കിൽ അദ്ദേഹത്തെ കോൺഗ്രസ് പുറത്താക്കുമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ‌ൻ അഭിപ്രായപ്പെട്ടു. പറഞ്ഞത് എ.കെ.ജിക്കെതിരെയായത് കൊണ്ട് പട്ടും വളയും നൽകി സ്വീകരിക്കുകയാണ് കോൺഗ്രസ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

എ.കെ.ജിയെപ്പറ്റി മോശമായി പറഞ്ഞ എം.എൽ.എയെ തിരുത്താനല്ല കോൺഗ്രസ് ശ്രമിച്ചത്. മോദിക്കെതിരെ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പ്രതികരിച്ചപ്പോൾ അദ്ദേഹത്തെ രാഹുൽഗാന്ധി പുറത്താക്കി. എ.കെ.ജിയെപ്പോലെ വിലപ്പെട്ടവരായി സമൂഹം കാണുന്നവരെ സമൂഹമദ്ധ്യത്തിൽ വിലയിടിച്ചു താഴ്‌ത്താനാണ് ചില കോൺഗ്രസുകാരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ് ഇനിയും ശിഥിലമാവും. സി.പി.എം വിരുദ്ധ മുന്നണിക്ക് കേരളത്തിൽ നിലനിൽപ്പില്ല. യു.ഡി.എഫിലായിരുന്ന കെ.എം. മാണി ഇപ്പോൾ എങ്ങുമില്ല. വീരന്റെ സോഷ്യലിസ്റ്റ് ജനത യു.ഡി.എഫ് വിട്ടു. കോൺഗ്രസും ലീഗും മാത്രമുള്ള മുന്നണിയായി യു.ഡി.എഫ് മാറിയെന്നും കോടിയേരി വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ